Monday 04 May 2020 12:35 PM IST : By സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള വൃക്ഷം, ഉയരം 274. 9 അടി

big tree 1

യുഎസിലെ കാലിഫോർണിയയിൽ തുലാരെ കൗണ്ടിയിലെ സെക്വോയ നാഷണൽ പാർക്കിന്റെ ഭാഗമായ ജയന്റ് ഫോറസ്റ്റിലാണ് ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള മരം ഉള്ളത്. 83.8 മീറ്റർ അഥവാ 274.9 അടി ഉയരമുണ്ട് ഈ മരത്തിന്. ജനറൽ ഷെർമാൻ എന്നാണ് മരത്തിന്റെ പേര്. സെക്യോയ ഇനത്തിൽപെടുന്ന മരമാണ് ജനറൽ ഷെർമാൻ. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ ജനറലായിരുന്ന ജനറൽ വില്യം ടെഗുംബെ ഷെർമാന്റെ സ്മരണാർത്ഥമാണ് 1879 ൽ ഈ മരത്തിന് 'ജനറൽ ഷെർമാൻ ' എന്ന് പേര് നൽകിയത്.ജനറൽ ഷെർമാന്റെ പ്രായം 2000 വർഷമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്നും ഈ മരം വളർന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഈ മരത്തിനെ സംബന്ധിച്ച രസകരമായ കാര്യം. ജനറൽ ഷെർമാന്റെ ഏറ്റവും വലിയ ശാഖയ്ക്ക് പോലും ഏഴ് അടിയിലധികം വീതിയുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ ജീവജാലം എന്നാണ് ജനറൽ ഷെർമാൻ അറിയപ്പെടുന്നത്.ഈ മരത്തിന്റെ അടിയിൽ നിൽകുമ്പോൾ മനുഷ്യൻ ഉറുമ്പിനോളം ചെറുതായ പോലെ തോന്നും. വർഷം തോറും നിരവധി സഞ്ചാരികളാണ് ജനറൽ ഷെർമാൻ മരത്തെ കാണാൻ എത്തുന്നത്.

big tree 2