Friday 08 May 2020 02:27 PM IST : By സ്വന്തം ലേഖകൻ

ചൈന വൻമതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മതിൽ, അത് ഇന്ത്യയിൽ ആണ്... !

Untitled

വൻമതിൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നത് ചൈനയിലെ വൻമതിൽ തന്നെ ആകും. എന്നാൽ നമ്മുടെ രാജ്യത്തും ഉണ്ടൊരു വൻ മതിൽ. ചൈന വൻമതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്ന് വിശേഷിപ്പിക്കുന്ന കുംഭൽഗഡ് കോട്ട. രാജസ്ഥാനിലെ രാജ് സമന്ദ് ജില്ലയിലെ ആരവല്ലി കുന്നുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

new5
new4

യുനെസ്ക്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് കുംഭൽഗഡ് കോട്ട. പതിനഞ്ചാം നൂറ്റാണ്ടിൽ മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിംഗിന്റെ നിർദ്ദേശ പ്രകാരം മദൻ എന്ന് പേരുള്ള ശില്പിയാണ് കോട്ട പണിതത്.അക്കാലത്തെ പ്രധാന രാജവംശങ്ങൾ ആയിരുന്ന മേവാറിനെയും മാർവാറിനെയും തമ്മിൽ വേർതിരിച്ചിരുന്നത് കുംഭാൽഗഡ് കോട്ട ആയിരുന്നു.ചൈന വൻമതിൽ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും നീളമുള്ള മതിലാണ് കുംഭാൽഗഡ് കോട്ട. സമുദ്ര നിരപ്പിൽ നിന്നും 3600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കോട്ടയ്ക്ക് 38 കിലോമീറ്റർ നീളമുണ്ട്‌.

new6

15 അടി ഘനമുള്ള മതിലാണ് കോട്ടയ്ക്കകത്ത് കയറുമ്പോഴുള്ള ആദ്യ കാഴ്ച. ശേഷം ഏഴ് കവാടങ്ങൾ കടക്കാൻ ഉണ്ട്. കവാടം കടന്ന് ഉള്ളിൽ എത്തിയാൽ നിരവധി ക്ഷേത്രങ്ങളും കൊട്ടാരക്കെട്ടുകളും മറ്റു നിർമ്മിതികളും കാണാം. കോട്ടയ്ക്കുള്ളിലെ 360 ക്ഷേത്രങ്ങളിൽ 300 എണ്ണവും ജൈന ക്ഷേത്രങ്ങൾ ആണ്. രണ്ടോ മൂന്നോ മണിക്കൂർ സമയമെടുക്കും കോട്ട മുഴുവനായി ചുറ്റിക്കാണാൻ. രാജസ്ഥാനിലെ തണുപ്പ് കാലമായ ഒക്ടോബർ- ഫെബ്രുവരി ആണ് കോട്ട സന്ദർശിക്കാൻ അനുയോജ്യമായ സീസൺ. ഉദയ്പൂരിൽ നിന്നും എൻ എച്ച് 27 വഴി 85 കിലോമീറ്റർ ദൂരമുണ്ട് കോട്ടയിലേക്ക്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെയാണ് പ്രവേശന സമയം.

new3

NB: (കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലം മുൻനിർത്തി കോട്ട താത്കാലികമായി അടച്ചിരിക്കുകയാണ്)