Tuesday 18 October 2022 11:26 AM IST : By സ്വന്തം ലേഖകൻ

രണ്ടു പേരിൽ ഒരു നോവൽ...ബുക്കർ പെരുമ ശ്രീലങ്കയിലേക്ക്...: ഷെഹാൻ കരുണതിലകെയ്ക്ക് പുരസ്കാരം

booker-2022

ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക് ഈ വർഷത്തെ ബുക്കർ പുരസ്കാരം. ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ’ എന്ന നോവലാണ് ഷെഹാനെ പുരസ്കാരത്തിനു അർഹനാക്കിയത്.

‘ചാറ്റ് വിത്ത് ഡെഡ്’ എന്ന നോവലിന്റെ യു.കെ എഡിഷന്റെ പേരാണ് ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ’.

യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്ന പുരസ്കാരമാണു ബുക്കർ പ്രൈസ്. 50,000 പൗണ്ടാണു സമ്മാനത്തുക. ഇത്തവണ 6 പേർ ഫൈനൽ റൗണ്ടിലെത്തിയിരുന്നു.