Thursday 13 January 2022 11:16 AM IST : By സ്വന്തം ലേഖകൻ

ഷാജി.എൻ.കരുണുമായും മമ്മൂട്ടിയുമായുമുണ്ടായിരുന്ന ആത്മ ബന്ധം ഒരിക്കൽ പറഞ്ഞു: എസ്.രമേശനെക്കുറിച്ച് വിനോദ് കൃഷ്ണ

s-rameshan

അന്തരിച്ച കവി എസ്.രമേശനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ വിനോദ് കൃഷ്ണ. എസ്.രമേശനുമൊത്തുള്ള തന്റെ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് വിനോദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

വിനോദ് കൃഷ്ണയുടെ കുറിപ്പ് –

വ്യക്തിപരമായി ഏറെ അടുപ്പം ഉള്ള ആളായിരുന്നു രമേശൻ സർ. Rajesh KA വഴിയാണ് കൂടുതൽ അടുപ്പമായത്. വർഷങ്ങൾക്ക് മുമ്പ് പിയേഴ്സൺ മാഷ് പറഞ്ഞിട്ടാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാൻ പോയത്. SPS ന്റെ ചുമതല വഹിച്ചിരുന്ന സമയം. പിജെ ആന്റണി മെമ്മോറിയൽ നാടകോത്സവം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.എന്നിട്ടും ഒരു മണിക്കൂർ സംസാരിച്ചു. കഥകൾ വായിച്ചു ഒരു ആഴ്ച കഴിഞ്ഞു വിളിച്ചു.പിന്നെ പരിപാടികൾക്കൊക്കെ വിളിക്കും.എഴുപതുകളിലെയും എൺപതുകളിലെയും കൊച്ചിയെ പറ്റി ഞാൻ ഏറെയും മനസിലാക്കിയത് രമേശൻ സാറിൽ നിന്നാണ്.

അവസാനമായി സംസാരിച്ചത് പൊറള്, പൊതിച്ചോർ നേർച്ച എന്നികഥകളുടെ ചർച്ചയുമായി ബന്ധപ്പെട്ടാണ്.ആ കഥകളെ പറ്റി ദീർഘമായി ചർച്ച ഉത്ഘാടനം ചെയ്തു സംസാരിച്ചു.ചർച്ച കഴിഞ്ഞു പിറ്റേ ദിവസവും വിളിച്ചു. അംബേദ്‌കർ സിനിമയെ പറ്റിയായിരുന്നു സംസാരം.

ഇങ്ങനെ ഒരു പിടി ഓർമ്മകൾ ഉണ്ട്.സാംസ്‌കാരിക കേരളത്തിന്‌ കവി, സംഘടകൻ,രാഷ്ട്രീയ പ്രവർത്തകൻ, കലാസ്‌നേഹി,സിനിമാ പ്രവർത്തകൻ,പ്രഭാഷകൻ,എഡിറ്റർ,എന്നിവരെയാണ് ഒറ്റയടിക്ക് ഈ വേർപാടിലൂടെ നഷ്ട്ടമായത്.കൃതി പുസ്തകോത്സവത്തിലൂടെ കറുത്ത കാക്കയെ ഉറച്ച രാഷ്ട്രീയം പറയാൻ ഉപയോഗിച്ച " ഒറിജിനൽ മനുഷ്യ സ്നേഹിക്ക് ' വിട.സുധീർഘമായ സാംസ്‌കാരിക പ്രവർത്തനത്തിലൂടെ അദ്ദേഹം ബാക്കിവെച്ച " സോഷ്യൽ അസ്സറ്റ് 'ആണ് അദ്ദേഹം കേരളത്തിന്‌ നൽകിയ മഹത്തായ സംഭാവന. ടി. കെ രാമകൃഷ്ണന്റെ പേരിലുള്ള ഒരു വലിയ കൾച്ചറൽ സെന്റർ അദ്ദേഹത്തിന്റെ വലിയ സ്വപ്നം ആയിരുന്നു.

അദേഹത്തിന് ഷാജി എൻ കരുണും മമ്മുട്ടിയും മായുണ്ടായിരുന്ന ആത്മ ബന്ധത്തിലെ ഇൻസ്പയറിങ്ങ് ആയ ചില കാര്യങ്ങൾ ഒരിക്കൽ പറഞ്ഞിരുന്നു.കറ കളഞ്ഞ വ്യക്തി ബന്ധങ്ങൾ സൂക്ഷിച്ച ആളായിരുന്നു.ഹൃദയവേദനയോടെ വിട.