Thursday 15 September 2022 03:20 PM IST : By സ്വന്തം ലേഖകൻ

‘ആവശ്യത്തിനു മാത്രം വായ്പ എടുക്കുക’: ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ 5 വഴികൾ

loan-mobile.jpg.image.845.440

വായ്പ തേടുമ്പോൾ ധനകാര്യസ്ഥാപനങ്ങൾ മുൻകാലത്ത് എടുത്ത വായ്പയുടെ തിരിച്ചടവ് രീതി വിശകലനം ചെയ്യുന്നതിന് ക്രെഡിറ്റ് സ്കോർ പരിശോധിക്കാറുണ്ട്. മെച്ചപ്പെട്ട സ്കോർ ഉണ്ടെങ്കിൽ പെട്ടെന്നു വായ്പ കിട്ടുമെന്ന് മാത്രമല്ല, പലിശനിരക്കിൽ ചെറിയൊരു ഇളവുകൂടി കിട്ടാനും സാധ്യതയുണ്ട്. ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം എന്ന് നോക്കാം.

∙നിലവിലുള്ള വായ്പകളിൽ അതനുവദിച്ച സമയത്ത് ബാങ്ക് നിശ്ചയിച്ച തവണതുക തന്നെ തീയതിയിൽ ഒരുവീഴ്ചയും വരാതെ അടയ്ക്കുക.
 വല്ലപ്പോഴുമെങ്കിലും വായ്പ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് ഓ വർ ഡ്യൂ തുക ഇല്ല എന്ന് ഉറപ്പുവരുത്തുക.

∙ആവശ്യത്തിനു മാത്രം വായ്പ എടുക്കുക. ക്രെഡിറ്റ് കാർഡ് ഉ ണ്ടെങ്കിൽ അതിന്റെ ഉപയോഗം അധികരിക്കാതെ പരിധിക്കുള്ളിൽ തന്നെ നിർത്തണം. ‌ അടവ് കൃത്യമായിരിക്കണം.

∙ സമതുലിതമായ വായ്പാ മിശ്രിതം നിലനിർത്തുക. ഭ വന - വാഹനവായ്പ പോലെയുള്ള സെക്യുവേഡ് വായ്പകളും പഴ്സനൽ ലോൺ, ക്രെഡിറ്റ്കാർഡ് പോലെയുള്ള അൺസെക്യുവേർഡ് വായ്പകളും തമ്മിലുള്ള അനുപാതം പ്രധാനമാണ്. അധികമായുള്ള ഈടില്ലാ വായ്പസ്കോറിനെ ദോഷകരമായിബാധിക്കും.

∙വായ്പയുടെ മേൽ എടുക്കുന്ന താത്കാലിക അധികതുക അടിയന്തിര സാഹചര്യത്തിലേക്ക് മാത്രം മതി.

∙കോ - സൈൻഡ് വായ്പ, ആഡ് ഓൺ കാർഡ്, മറ്റുള്ളവരുടെ വായ്പയിൽ കൊടുത്ത ആൾ ജാമ്യം ഇവയുടെ തിരിച്ചടവ് നിരീക്ഷിക്കുക. നമ്മുടേതല്ലാത്ത വായ്പയിലെ വീഴ്ചയും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ