Friday 16 October 2020 03:55 PM IST : By സ്വന്തം ലേഖകൻ

വൻ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ആദ്യമായി 900 പുതിയ ഉൽപന്നങ്ങളും അവതരിപ്പിക്കുന്നു

amazon65443sccgv

ഒട്ടേറെ ഉൽപന്നങ്ങൾക്കു വൻ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോൺ അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം. പ്രൈം അംഗത്വമുള്ളവർക്ക് വെള്ളിയാഴ്ച മുതൽ ഫെസ്റ്റിവലിൽ പങ്കെടുക്കാം. സ്മാർട് ഫോൺ, ലാർജ് അപ്ലയൻസസ്, ടിവി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം ആൻഡ് കിച്ചൻ ഉൽപന്നങ്ങൾ, പലചരക്ക് തുടങ്ങിയ വിഭാഗങ്ങളിലായി ഒട്ടേറെ ഉൽപന്നങ്ങളാണ് വില്പനയ്ക്കെത്തുക. മുൻനിര ബ്രാൻഡുകളുടേത് ഉൾപ്പെടെ 900 പുതിയ ഉൽപന്നങ്ങളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആദ്യമായി അവതരിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ ഓഫറുകൾ ഉണ്ടാകും. 

വീട്ടിൽ സുരക്ഷിതമായി ഇരുന്നു ജോലി ചെയ്യുന്നതിനും നിത്യജീവിതം സുഗമമാക്കുന്നതിനും ആവശ്യമായ ലാപ്ടോപ്പ്, ടാബ്‌ലറ്റ്, ഫർണിച്ചർ, ഹെഡ്ഫോൺ, എയർ പ്യൂരിഫയർ, ടിവി, വാഷിങ് മെഷീൻ, ഡിഷ് വാഷർ, ഫാഷൻ, ബ്യൂട്ടി ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ആകർഷകമായ ഓഫറുകൾ ഉണ്ട്. ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ എത്തിക്കാൻ ലോക്കൽ ഷോപ്സ്, ആമസോൺ ലോഞ്ച് പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗർ എന്നി പദ്ധതികളിലൂടെ ഒട്ടേറെ ചെറുകിട സംരംഭകരെ സജ്ജരാക്കിയിട്ടുണ്ട്. 

വൺപ്ലസ്, സാംസങ്, ഷഓമി, ആപ്പിൾ, ഒപ്പോ, വിവോ, ഓണർ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾക്ക് 40 %വരെ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡിനും ഇഎംഐ ട്രാൻസാക്‌ഷനും തൽസമയം 10 ശതമാനം കിഴിവ് ലഭിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും ബജാജ് ഫിൻസെർവിലും നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. എക്സ്ചേഞ്ച് ഓഫറും ലഭ്യം. മറ്റു ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ആകർഷകമായ ഓഫറുകൾ ഉണ്ട്. 

ആമസോൺ പേ യുപിഐ ഉപയോഗിച്ച് പണം അടച്ചാൽ ദിവസേന 500 രൂപ ഷോപ്പിങ് റിവാർഡ്സ് നേടാനും അവസരം. ആമസോൺ പേ ലേറ്റർ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡ് എന്നിവ ഉപയോഗപ്പെടുത്തി ബജറ്റിനെ കുറിച്ച് ആശങ്കയില്ലാതെ ഉൽപന്നങ്ങൾ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ഷോപ്പിങ് നടത്താം. 

more...