Monday 12 April 2021 04:20 PM IST : By സ്വന്തം ലേഖകൻ

'ബ്രൗസറുകൾ പാസ്‌വേഡുകൾ സൂക്ഷിക്കുന്നുണ്ട്; ലോഗിൻ എളുപ്പത്തിലാക്കുമെങ്കിലും പാസ്‌വേഡുകൾ എവിടെയും സേവ് ചെയ്യരുത്'; മുന്നറിയിപ്പ്

saved-passwords

"ബ്രൗസറുകൾ നമ്മുടെ പാസ്‌വേഡുകൾ സൂക്ഷിക്കുന്നുണ്ട്. പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്തതവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല."- മുന്നറിയിപ്പ് നൽകി കേരളാ പൊലീസ്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;  

ബ്രൗസറുകൾ നമ്മുടെ  പാസ്‌വേഡുകൾ സൂക്ഷിക്കുന്നുണ്ട്. പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്തതവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. 

കാരണം നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലെ നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ആണെകിൽ, അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ  സെറ്റിങ്സിൽ സേവ് പാസ്സ്‌വേർഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് അഭികാമ്യം.

ഓൺലൈൻ  ബാങ്കിംഗ് ഇടപാടുകൾ നടത്താൻ പൊതു ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കാതിരിക്കുക. ലോഗിൻ ചെയ്യുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മുമ്പ് നിങ്ങൾ ഉപയോഗിക്കുന്ന വൈഫൈ, പാസ്‌വേഡ് നൽകി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.  ഇത്തരം ഇടപാടുകൾക്ക് ഓപ്പൺ വൈഫൈ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.