Wednesday 09 May 2018 05:02 PM IST : By സ്വന്തം ലേഖകൻ

ബിഎസ്എൻഎല്ലിൽ 39 രൂപയ്ക്ക് 10 ദിവസം അൺലിമിറ്റഡ് കോൾ; ഡേറ്റാ പരിധി കൂട്ടും

bsnl_new

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വന്‍ ഓഫറുകളുമായി രംഗത്ത്. ജിയോയുടെ കോൾ ഓഫറുകളെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. കേവലം 39 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് അൺലിമിറ്റഡ് കോൾ സേവനമാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്.

39 രൂപ പ്ലാനിൽ പ്രീപെയ്ഡ് വരിക്കാർക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകളും 100 എസ്എംഎസും ലഭിക്കും. എന്നാൽ മുംബൈ, ഡൽഹി സര്‍ക്കിളുകളിൽ ഈ ഓഫര്‍ ലഭിക്കില്ല. ഇതോടൊപ്പം ബിഎസ്എൻഎല്ലിന്റെ ഡേറ്റാ പരിധിയും ഉയര്‍ത്തുന്നുണ്ട്. ജിയോ ഫൈബർ വരുന്നതിന്റെ മുന്നോടിയായി നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താൻ ലക്ഷ്യമിട്ട് ബ്രോഡ്ബാൻഡ് മേഖലയിൽ വൻ മാറ്റങ്ങളാണ് ബിഎസ്എൻഎൽ കൊണ്ടുവരുന്നത്. ബ്രോഡ്ബാൻഡ് പ്ലാനുകളുടെ ഡേറ്റാ പരിധി കുത്തനെ ഉയര്‍ത്തുമെന്നാണ് അറിയുന്നത്.

അതേസമയം, ബിഎസ്എൻഎല്ലിന്റെ ചെറിയ ഡേറ്റ സര്‍വീസ് വേണ്ടവർക്ക് 118 രൂപ പ്ലാൻ റീചാർജ് ചെയ്യാം. 118 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് അണ്‍ ലിമിറ്റഡ് കോൾ, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനിലും ഡല്‍ഹി, മുംബൈ സർക്കിളുകളിൽ നിയന്ത്രണങ്ങളുണ്ട്.