Tuesday 25 May 2021 03:08 PM IST : By സ്വന്തം ലേഖകൻ

'ആഴ്ചയില്‍ ഒരിക്കലെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മറക്കല്ലേ': ലോക്ഡൗണില്‍ വണ്ടിക്കു ' പണി കൊടുക്കരുത്': ഓര്‍ക്കാം 10 കാര്യങ്ങള്‍

car-care

കോവിഡ് കാലത്തും സകല മേഖലകളും നിശ്ചലമാകുമ്പോള്‍ പണികിട്ടുന്നത് നമ്മുടെ വാഹനങ്ങള്‍ക്കു കൂടിയാണ്. കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒന്നു സ്റ്റാര്‍ട്ട് ആക്കുക പോലും ചെയ്യാതെ നിര്‍ത്തിയിട്ടിരിക്കുന്നതും ശ്രദ്ധിക്കാത്തതും വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം ആ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അക്കമിട്ടു നിരത്തുകയാണ് ഓട്ടോമൊബൈല്‍ വിദഗ്ധനായ സുനില്‍ കുമാര്‍ എന്‍ എസ്. ഫെയ്‌സ്ബുക്കിലൂടെയാണ് സുനില്‍ കുമാര്‍ പ്രശ്‌നങ്ങളും അതിന്റെ പ്രതിവിധിയും ചൂണ്ടിക്കാട്ടുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഈ കൊറോണ കാലത്തു വാഹന സംബദ്ധമായി കുറച്ചു കാര്യങ്ങൾ....

നമ്മുടെ കാറുകൾ ഇടക്ക് ആഴ്ചയിൽ ഇടക്കെങ്കിലും സ്റ്റാർട്ട് ആക്കുക.

വൈപ്പർ ഗ്ലാസിനോട് ചേർത്ത് വെക്കാതെ നേരെ വക്കുക

സ്റ്റാർട്ട് ചെയ്തു കുറച്ചു നേരം അങ്ങനെ ഇടുക.. ബാറ്ററി ചാർജ് ആകും

കാർ കഴുകുക, നല്ല വൈൽ ഉള്ളപ്പോൾ കഴുകുന്നതായിരിക്കും ഉചിതം

കഴുകി കഴിഞ്ഞു ഡോർ എല്ലാം തുറന്നു ഇടുക... ഒരു അര മണിക്കൂർ എങ്കിലും

ചെറിയ പ്രാണികൾ ഉണ്ടോന്നു നോക്കുക, സീറ്റിനു അടിയിൽ ഒക്കെ..

അങ്ങോട്ടും ഇങ്ങോട്ടും ചെറുതായി ഓടിക്കുക

ac ഇടാതെ ഫാൻ മാത്രം ഇടുക

ac fan ഇടുപ്പം ശബ്‌ദം കേൾക്കുന്നുണ്ടോ എന്ന് നോക്കുക..

ശബ്‌ദം ഉണ്ടെങ്കിൽ എസിയുടെ ഫാനിൽ എന്തെങ്കിലും കുരുങ്ങിയിട്ടുണ്ടാവും...

എലി കേറിയിട്ടുണ്ടോന്നു നോക്കുക..

കാർ മൂടി ഇടാതിരിക്കുക..ഇട്ടാൽ എലി കേറാൻ എളുപ്പം ആയിരിക്കും

കുറച്ചു ദിവസം കാർ എടുകുന്നില്ലെങ്കിൽ ഹാൻഡ്‌ബ്രേക് ഉപയോഗിക്കാതിരിക്കുക...

എല്ലാ ലൈറ്റുകളും ഇട്ടു നോക്കുക... എല്ലാം കത്തുന്നുണ്ടോന്നു നോക്കുക

എൻജിൻ ഓയിൽ, റേഡിയേറ്ററിൽ coolent, ബാറ്ററി വെള്ളം, വൈപ്പർ വെള്ളം എന്നിവ നോക്കുക (എൻജിൻ ഓൺ ചെയ്യുന്നതിന് മുന്നേ ഇവ നോക്കുക)

ഡാഷ് ബോക്സിൽ ഫസ്റ്റ് എയ്ഡ് expiry കഴിഞ്ഞൊന്നു നോക്കുക

ടൂൾ കിറ്റുകൾ നോക്കുക

അത്യാവശ്യ ഉള്ള ഫോൺ നമ്പറുകൾ അതിൽ സൂക്ഷിക്കുക (നമ്മുടെ ഭാര്യ, അച്ഛൻ, 'അമ്മ, പോലീസ്, ഫയർ ഫോഴ്സ് )

പ്രേത്യകിച്ചു കാർ സർവീസ് സെന്ററിലെ നമ്പർ സൂക്ഷിക്കുക...