Thursday 20 August 2020 12:55 PM IST : By ശ്യാമ

വെള്ളക്കെട്ടിലൂടെ കാർ ഓടിക്കും മുൻപ് ഇക്കാര്യങ്ങൾ മനസ്സിൽ വച്ചോളൂ; ഒന്നു ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം!

cardrchvjbjhuytr7777

വെള്ളക്കെട്ടും മണ്ണിടിച്ചിലും ഒക്കെ മാറി വരുകയാണ്. പ്രകൃതിദുരന്തങ്ങൾ നമുക്ക് ഒറ്റയടിക്ക് നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിലും അതിലൂടെയുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ ജാഗരൂകരായിരിക്കാം. വെള്ളക്കെട്ടുകളിലും മണ്ണൊലിപ്പ് ഉള്ള ഇടങ്ങളിലുമൊക്കെ കാർ ഓടിക്കും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

. വെള്ളത്തിലൂടെ വണ്ടി ഓടിക്കേണ്ടി വന്നാൽ എപ്പോഴും വേഗം കുറച്ച് പോകുക. വെള്ളക്കെട്ട് കടക്കും വരെ കഴിവതും ഫസ്റ്റ് ഗിയറിൽ പോകുന്നതാണ് നല്ലത്.

. വെള്ളത്തിലൂടെ കാർ ഓടിക്കുന്ന സമയത്ത് ക്ലച്ച് കഴിവതും കൊടുക്കാതിരിക്കുക. ആക്സിലറേഷനും കൂട്ടാതിരിക്കാൻ നോക്കുക. ഒരു നിശ്ചിത വേഗത്തിൽ തന്നെ പോകുന്നതാണ് ഏറ്റവും ഉത്തമം.

. ആക്സിലറേറ്റർ കൂട്ടുകയും കുറക്കുകയും ചെയ്തു കൊണ്ടിരുന്നാൽ സൈലൻസറിനകത്തു കൂടെ വെള്ളം അകത്തേക്ക് കയറാനുള്ള സാധ്യത കൂടുമെന്നോർക്കുക.

. വണ്ടി വെള്ളക്കെട്ടിലേക്ക് ഇറക്കി ഓടിക്കേണ്ടി വന്നാൽ 20 km വേഗത്തിൽ മാത്രം പോകുന്നതാണ് നല്ലത്.

. വെള്ളക്കെട്ടുള്ളിടത്ത് വണ്ടി ഉപേക്ഷിച്ചുപോകേണ്ടി വന്നിട്ട് തിരികെവന്ന് എടുക്കുമ്പോൾ വെള്ളം വണ്ടിയിൽ കയറി എന്ന് തോന്നിയാൽ ഒരു കാരണവശാലും വണ്ടി സ്റ്റാർട്ട്‌ ആക്കാൻ നോക്കരുത്. കാർ ടോയിങ് ‌(മറ്റ് വാഹനം ഉപയോഗിച്ച് വണ്ടി ഉയർത്തുക) ചെയ്ത് വർക് ഷോപ്പിൽ എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. വണ്ടിയിലെ  ഓയിലിൽ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്, അതുവഴി എഞ്ചിൻ ഫ്രീസ് ആയി പോയിരിക്കാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് സ്റ്റാർട്ട്‌ ചെയ്താൽ കൂടുതൽ അപകടം ഉണ്ടാകും.

cardd543335

. ഇനി എഞ്ചിനു മുകളിൽ വെള്ളം വരാത്ത സാഹചര്യത്തിൽ... എന്നാൽ വണ്ടി വെള്ളത്തിൽ ആയിരുന്നെങ്കിൽ ബ്രേക്ക്‌ ജാം ആകാനുള്ള സാധ്യതയും കൂടുതലാണ്. ടയർ വരെ ഒക്കെ മുങ്ങിയ പാകത്തിനുള്ള വണ്ടി എടുക്കും മുൻപ്  ബ്രേക്ക് ഉണ്ടോ എന്ന് പ്രേത്യേകം നോക്കുക. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ചെറുതായി ഒന്ന് മുന്നോട്ടെടുത്ത് ബ്രേക്ക്‌ പെടൽ രണ്ട് മൂന്ന് തവണ ചവിട്ടി നോക്കാം. ജാം ആയിരിക്കുകയാണോ അല്ലെങ്കിൽ വീൽ സ്റ്റക്ക് ആയിട്ടിരുന്ന് അത് കറങ്ങാൻ പറ്റാത്ത അവസ്ഥയിലാണോ എന്നൊക്ക ഒന്ന് നോക്കാം. ഹാൻഡ് ബ്രേക്ക് വലിച്ചൊന്ന് വിട്ട് നോക്കുക. ചെറിയ പിടുത്തമൊക്കെ ആണെങ്കിൽ മാറിക്കിട്ടും. അതല്ലെങ്കിൽ ഉടൻ വർക്ക്‌.ഷോപ്പിൽ കൊടുത്ത് നന്നാക്കുക.

. വെള്ളത്തിലൂടെ അല്ലെങ്കിൽ ചെളിയിലൂടെ വണ്ടി ഓടിച്ചു പോകുന്ന സമയത്ത് വണ്ടി നിന്ന് പോയാൽ സ്റ്റാർട്ട്‌ ആക്കാനേ പാടില്ല. ടോയിങ്ങ് ചെയ്ത് വണ്ടി  എടുക്കാൻ പറ്റാത്ത സാഹചര്യത്തിലാണെങ്കിൽ.. അല്ലെങ്കിൽ  അപ്പുറത്തേക്കോ മറ്റോ നീക്കിയിടേണ്ട ആവശ്യം വന്നാൽ വണ്ടിക്കുള്ള ഒരു ഫസ്റ്റ് എയ്ഡ് ചെയ്യാം. സൈലന്സറിന്റെ അറ്റം (ടെയിൽ പൈപ്പ്) പ്ലാസ്റ്റിക്കോ മറ്റോ കൊണ്ട് നന്നായി മൂടി കെട്ടുക. എന്നിട്ട് സ്റ്റാർട്ട്‌ ആക്കാതെ വണ്ടി തള്ളി മാറ്റി അപ്പുറത്തേക്ക് ഇടാം.

കടപ്പാട്: ജിനേഷ് പി എസ്, മാനേജർ, മാരുതി സുസുകി ട്രൂവാല്യൂ, എവിജി മോട്ടോർസ്, കോട്ടയം