Thursday 04 February 2021 02:32 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷിമൃഗാദികൾക്ക് നേടാം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്; അറിയേണ്ടതെല്ലാം

petss3344dc

വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷിമൃഗാദികൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എങ്ങനെ നേടാം? 

വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾ ജന്തുജാലങ്ങൾ ഇവയ്ക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് വനംവകുപ്പാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനായുള്ള നടപടികളുടെ ഭാഗമാണിത്.  

രാജ്യാന്തര ഉടമ്പടിയായ കൺവൻഷൻ ഓൺ ഇന്റർനാഷനൽ ട്രേഡ് ഓൺ എൻഡേജേഡ്  സ്പീഷിസിന്റെ (CITES) പട്ടിക ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളി ൽ പെടുന്ന ജീവികൾക്കും പക്ഷികൾക്കുമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. 

www.parivesh.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. 2021 മാർച്ച് 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി. 

മിക്കവർക്കും സുപരിചിതമായ ബ്ലൂ ഗോൾഡ് മക്കാവ്, സൺ കോന്യൂർ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, ഇഗ്വാന എന്നിവ പട്ടികയിലുള്ളവയാണ്. സൈറ്റ്സിന്റെ (CITES) വെബ്സൈറ്റിൽ പ്രവേശിച്ച് കൈവശമുള്ള ജീവികൾ ആദ്യ മൂന്നു ഷെഡ്യൂളിൽ ഉൾപ്പെട്ടതാണോ എന്ന് പരിശോധിച്ച ശേഷം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. തുടർനടപടി സംബന്ധിച്ച  കൂടുതൽ വിവരങ്ങൾ www.parivesh.nic.in എ ന്ന വെബ്സൈറ്റിൽ നിന്നു തന്നെ ലഭിക്കും. സംശയ നിവാരണത്തിനായി  cww.for@kerala.gov.in എന്ന ഇമെയിൽ ഐഡിയും 0471 2529314 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. 

ഇത്തരത്തിൽ നിയമപരമായി ഉടമസ്ഥാവകാശം നേടാതെ പ്രസ്തുത പട്ടികയിൽ പെട്ട ജീവികളെ കൈവശം വയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ നടപടി സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്.