Wednesday 26 September 2018 10:08 AM IST : By സ്വന്തം ലേഖകൻ

ഫ്ലിപ്കാര്‍ട്ടിനു പുറകെ ആമസോണും; ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ഇഎംഐ സൗകര്യം ലഭ്യമാകും

amazon-d-emi

ഫ്ലിപ്കാര്‍ട്ടിനു പുറകെ, ഉപഭോക്താക്കള്‍ക്ക് ഇഎംഐ സ്‌കീം സൗകര്യം ഏർപ്പെടുത്തി ആമസോണും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വസ്തുക്കൾ പര്‍ച്ചേസുകള്‍ നടത്താം. അതേസമയം ബാങ്കുകള്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവര്‍ക്കാണ് ഈ പദ്ധതി ലഭ്യമാകുക.

ഐസിഐസിഐ, ആക്സിസ് ബാങ്ക് കാര്‍‍ഡുകളുള്ളവര്‍ ചുരുങ്ങിയത് എണ്ണായിരം രൂപയുടെ പര്‍ച്ചേസ് നടത്തണം. എച്ചഡിഎഫ്സി ഡെബിറ്റ് കാര്‍ഡുള്ളവര്‍ പതിനായിരം രൂപയുടേയും.