Tuesday 22 October 2019 04:48 PM IST : By സ്വന്തം ലേഖകൻ

ദീപാവലിയ്ക്ക് വമ്പൻ ഓഫറുമായി ജിയോ; ‘ഓൾ ഇന്‍ വണ്ണി’ലൂടെ കൂടുതൽ ഡാറ്റയും ഫ്രീ വോയിസ് കോളും!

jio-deepavali

ദീപാവലിയോടനുബന്ധിച്ച് ഓഫർ പെരുമഴയുമായി ജിയോ. കൂടുതൽ ഡാറ്റയും സൗജന്യ വോയിസ് കോളുമാണ് ജിയോ ഒരുക്കുന്നത്. ‘ഓൾ ഇന്‍ വൺ’ എന്ന പേരിലാണ് പുതിയ പ്ലാൻ. പ്രീപെയ്ഡ് വരിക്കാർക്കായാണ് ഓൾ ഇന്‍ വൺ പ്ലാൻ. ‘ഓൾ ഇന്‍ വൺ’ അനുസരിച്ചുള്ള നാല് വ്യത്യസ്ത പ്ലാനുകൾ താഴെ പറയുന്നു.

222 രൂപ പ്ലാൻ

ഫ്രീ ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകൾ ബണ്ടിൽ ചെയ്യുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

333 രൂപ പ്ലാൻ

ഈ പ്ലാൻ അനുസരിച്ച് വരിക്കാർക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. 1000 സൗജന്യ ഐ‌യു‌സി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡാറ്റ പ്രതിദിനം 2 ജിബി. 

444 രൂപ പ്ലാൻ

84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ ലഭിക്കും.

555 രൂപ പ്ലാൻ

കൂടുതൽ സൗജന്യ ഐയുസി മിനിറ്റ് നൽകുന്ന പ്ലാനാണിത്. പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ, ജിയോ ആപ്സ് സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും 84 ദിവസമാണ് കാലവധി. വരിക്കാർക്ക് 3000 മിനിറ്റ് ഐയുസി മിനിറ്റ് ഫ്രീയായി ലഭിക്കും.