Monday 15 October 2018 03:39 PM IST : By റോബി റിബു

ബാങ്കിങ് രംഗത്ത് പുതിയ വിപ്ലവം തീർക്കും യുപിെഎ ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

_ASP9531

പഴയകാലത്ത് മറ്റൊരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ബാങ്കിൽ നീണ്ട ക്യൂവിൽ നിന്ന കാ ലം ഇപ്പോൾ ഓർമ മാത്രം. ഇന്റർനെറ്റ് ബാങ്കിങ്, മൊ ബൈൽ ബാങ്കിങ്... ഇങ്ങനെ ബാങ്കിങ് രംഗത്തുണ്ടായ ഡിജിറ്റൽ വിപ്ലവം സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കിത്തീർത്തു.

മൊബൈൽ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങും ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. ഒറ്റ എസ്എംഎസിലൂടെ അക്കൗണ്ട് ബാലൻസ് അറിയാനും പണം ട്രാൻസ്ഫർ‍ ചെയ്യാനുള്ള ഓർഡർ നൽകാനും ചെക്ക് ബുക്കിന് അപേക്ഷിക്കാനുമെല്ലാമായിരുന്നു മൊബൈൽ ബാങ്കിങ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ ബാങ്കിങ് രംഗത്ത് പുതിയ വിപ്ലവം തീർക്കുകയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിെഎ) എന്ന മൊബൈൽ ആപ്ലിക്കേഷൻ. ഒട്ടേറെ ബാങ്കിങ് സേവനങ്ങളെയും ഫീച്ചറുകളെയും ഒറ്റ പ്ലാറ്റ്ഫോമിന്റെ കീഴിലാക്കുകയാണു യുപിെഎ സംവിധാനം സാധ്യമാക്കുന്നത്.

ഇടപാടുകൾ ലളിതമാക്കും ആപ്ലിക്കേഷൻ

നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിെഎ) അവതരിപ്പിക്കുന്ന യുപിെഎ എന്ന സംവിധാനം വഴി മൊ ബൈൽ ഫോണിലൂടെ പണം കൈമാറാനും മറ്റൊരാളുടെ അ ക്കൗണ്ടിേലക്ക് ഒറ്റ ടച്ചിലൂടെ പണം ട്രാൻസ്ഫർ ചെയ്യാനുമാകും എന്നതാണ് ഈ ആപ്ലിക്കേഷന്റെ സവിശേഷത. യുപിെഎ എന്ന സംവിധാനം പ്രചാരത്തിലാകുന്നതോടെ സെക്കൻഡ് സാറ്റർഡേ എന്നോ ബാങ്ക് അവധി എന്നോ ഉള്ള പ്രശ്നം ഉണ്ടാകില്ല. ഒരിക്കലും പെയ്മെന്റ് ഡിേല സംഭവിക്കില്ല. 24x7 ബാങ്കിങ് ഫെസിലിറ്റിയാണ് ഈ സംവിധാനം വഴി ലഭിക്കുക. ഇന്ത്യയുടെ പുതിയ ബാങ്കിങ് മുഖം എന്നാണ് യുപിെഎ സംവിധാനത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

യുപിെഎ പ്രചാരത്തിലാകുന്നതോടെ ബാങ്കിന്റെ കാഷ് കൗണ്ടറിനു മുന്നിൽ നീണ്ട ക്യൂ ഉണ്ടാകില്ല. പല നിറത്തിലെ ചെലാനുകൾ പൂരിപ്പിച്ചു സമയം കളയേണ്ടതില്ല. ഇന്റർനെറ്റ് ബാങ്കിങ്ങിനെപ്പോലും തോൽപിക്കും വിധമാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുക എന്നാണു വിദഗ്ധർ പറയുന്നത്.

അറിയാം യുപിെഎയെ

ആൻഡ്രോയ്ഡ് സ്മാർട് ഫോൺ െകാണ്ട് പ്രവർത്തിക്കാവുന്ന പുതിയ തരം ബാങ്കിങ് സൗകര്യമാണ് യുപിെഎ. അതായത് സ്മാർട്ഫോൺ വഴി പണം കൈമാറ്റം സാധ്യമാകുന്ന ഒരു ബാങ്കിങ് ഇന്റർഫേസ് ആണിത്. യുപിെഎ എന്ന ഈ ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഈ ആപ്ലിക്കേഷൻ വഴി ഏത് അക്കൗണ്ടിലേക്കും പണം അയയ്ക്കാനും ഏത് അക്കൗണ്ടിൽ നിന്നും പണം സ്വീകരിക്കാനും കഴിയും. ഇതിന് ഒറ്റ ക്ലിക്കിന്റെ ആവശ്യമേയുള്ളൂ. ഇങ്ങനെ പണം കൈമാറ്റം ചെയ്യുന്നതിന് െഎഎഫ്എസ്‌സി കോഡിന്റെ ആവശ്യമില്ല. ക്രെ‍ഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ഓർത്തിരിക്കേണ്ടതില്ല. ഇവയെല്ലാമാണു യുപിെഎയുടെ പ്രത്യേകതകൾ.

ഒറ്റ ക്ലിക്കിൽ തൽസമയം തന്നെ ( റിയൽ ൈടമിൽ) ട്രാൻസ്ഫർ നടക്കുന്നത് മൂലം പണം സ്വീകരിക്കുന്ന വ്യക്തിക്ക് ആ നിമിഷം തന്നെ പണം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

യുപിെഎ വഴി ആർക്കു വേണമെങ്കിലും പണം കൈമാറ്റം ചെയ്യാം. വ്യാപാരസ്ഥാപനങ്ങളിലെ പേയ്മെന്റ് ഓൺലൈൻ പർച്ചേസിന്റെ പേയ്മെന്റ് നടത്താനും ഈ ആപ് ഉപയോഗിക്കാം. മൊബൈൽ വാലറ്റ് ചാർജ് ചെയ്യാനും ഇതേ സംവിധാനം പ്രയോജനപ്പെടുത്താനാകും. ഇതു കൂടാതെ ലഭിക്കാനുള്ള പണത്തിന്റെ റിമൈൻഡർ സെറ്റ് ചെയ്തു വയ്ക്കാനും യുപിെഎ എന്ന ഈ ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.

യുപിെഎ ഉപയോഗിക്കേണ്ട വിധം

ഇന്ത്യയിലെ പ്രധാന ബാങ്കുകൾക്ക് യുപിെഎ ഉപയോഗിക്കാൻ നാഷനൽ പേയ്മെന്റ് േകാർപറേഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഒരു ബാങ്കിന്റെ യുപിെഎ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‍ഡൗൺലോഡ് ചെയ്യുക. അക്കൗണ്ടുള്ള ബാങ്കിന്റെ ആപ്പ് തന്നെ ഡൗൺലോഡ് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല.

_ASP9486

∙ മൊബൈൽ നമ്പർ ഓഥന്റിക്കേഷൻ ആണ് രണ്ടാമത്തെ ഘട്ടം. ഉപയോക്താവിന്റെ മൊബൈൽ ഫോണിലേക്കു വരുന്ന ഒരു എസ്എംഎസിലൂടെ ഇത് സാധ്യമാകും. ഇതോടെ ഈ ആപ്പ് മൊബൈൽഫോണിന്റെ ഭാഗമാകും. പാസ്‌വേർഡ് ഉപയോഗിച്ച് ഈ ആപ്പ് ലോക്ക് ചെയ്യാവുന്നതാണ്.

∙ ഒരു ജിമെയിൽ അക്കൗണ്ട് പോലെയുള്ള വെർച്വൽ െഎഡി ഉണ്ടാക്കുകയാണ് അടുത്ത സ്റ്റെപ്പ്. ഉപയോക്താവിന്റെ പേരോ മറ്റേതെങ്കിലും ഓർത്തിരിക്കാൻ ഇഷ്ടമുള്ള പേരോ മൊബൈൽ നമ്പറോ വച്ച് അക്കൗണ്ട് നെയിം സെറ്റ് െചയ്യാം. ഉദാ. yourname@sbibank എന്നിങ്ങനെ.

∙ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ഈ വെർച്വൽ െഎഡിയുമായി ബന്ധിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇതിനായി അക്കൗണ്ട് നമ്പർ, പേര്, െ‍‍ഡബിറ്റ് കാർഡിന്റെ അവസാന ആറ് അക്കം, കാർഡിന്റെ കാലാവധി തീയതി എന്നിവ നൽകണം. ഇത് ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഇതിനു ശേഷം ആപ്പ് പ്രവർത്തനസജ്ജമാകും.

ആർക്കാണോ പണം നൽകേണ്ടത് അയാളുടെ വെർച്വൽ െഎഡി, പേര്, കൈമാറേണ്ട തുക എന്നിവ നിശ്ചിത കോ ളങ്ങളിൽ രേഖപ്പെടുത്തുക. ഉടൻ തന്നെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ലഭിക്കേണ്ടയാളുടെ അക്കൗണ്ടിലേക്ക് പണം പോകും. ഇ കൊമേഴ്സ് സൈറ്റുകളിലും പേയ്മെന്റ് ഓപ്ഷനായി യുപിെഎ ഉപയോഗിക്കാം. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ മൊ ബൈൽ ഫോണിൽ അലർട്ട് ലഭിക്കും. തുടർന്ന് ലഭിക്കുന്ന വെർച്വൽ െഎഡി ഉപയോഗിച്ചു പേയ്മെന്റ് നടത്താം.

യുപിെഎ അനുമതി ഉള്ള ബാങ്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, െഎഡിബിെഎ ബാങ്ക്, ഫെഡറൽ ബാങ്ക്, െഎസിെഎസിെഎ ബാങ്ക്, എച്ച്ഡിഎഫ്സി, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, കാനറ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ആന്ധ്രബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഭാരതീയ മഹിളാ ബാങ്ക്, സിഎസ്‌ബി, ഡിസിബി, ഓറിയന്റൽ ബാങ്ക്, യൂക്കൊ ബാങ്ക്, കർണാടക ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, എൻബി, എസ്െഎബി, വിജയാ ബാങ്ക്, യെസ് ബാങ്ക്, െകാട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയ്ക്ക് യുപിെഎ ആപ്പുകൾ ഉണ്ട്.

ഭിം ആപ്

യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് വഴി പണമിടപാടുകൾ നടത്താൻ പറ്റുന്ന പേയ്മെന്റ് ആപ് ആണ് ഭാരത് ഇന്റർഫേസ് ഫോർ മണി (BHIM) ആപ്. എൻപിസിെഎ രൂപപ്പെടുത്തിയ ഈ സംവിധാനം ആൻഡ്രോയിഡിലും ആപ്പിളിലും പ്രയോജനപ്പെടുത്താം. യുപിെഎ െഎഡി ഉപയോഗിച്ച് ആർക്കു വേണമെങ്കിലും നേരിട്ട് ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ സവിശേഷത. ബാങ്ക് അക്കൗണ്ടും ഇതിനൊപ്പം റജിസ്റ്റർ െചയ്ത മൊബൈൽ നമ്പറും ഡെബിറ്റ് കാർഡുമുള്ള ആർക്കും ഭിം ആപ് സേവനം ലഭ്യമാകും.

ഇൻസ്റ്റാൾ ചെയ്യുന്ന രീതി

∙ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ആപ് ഡൗൺലോഡ് ചെയ്യുക.

∙ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം ബാങ്കുമായി രജിസ്റ്റർ െചയ്ത മൊബൈൽ നമ്പർ രേഖപ്പെടുത്തുക.

∙ നാലക്ക ആപ്ലിക്കേഷൻ പാസ്‌വേഡ് സെറ്റ് െചയ്ത് േലാഗിൻ ചെയ്ത് ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് ലിങ്ക് ചെയ്യുക.

∙ യുപിെഎ പിൻ സെറ്റ് െചയ്യുക. ഇതിനുവേണ്ടി ഡെബിറ്റ് കാർഡ് എക്സ്പയറി ഡേറ്റും ഡെബിറ്റ് കാർഡിന്റെ അവസാന ആറ് അക്കവും ഉപയോഗിക്കണം. ഇതോടെ ഭിം അക്കൗണ്ട് പ്രവർത്തനസജ്ജമാകും. ഇനി ഇടപാടുകൾക്ക് ധൈര്യമായി ഭിം ആപ് ഉപയോഗിക്കാം.