നമ്മുടെ ഫോണിലും മറ്റും സേവ് ചെയ്തു വച്ചിരിക്കുന്ന ഫോട്ടോയോ പിഡിഎഫ് ഫയലുകളോ അറിയാതെ ഡിലീറ്റായി പോയാൽ എന്തു ചേയ്യും ? വിലപ്പെട്ട ഡിജിറ്റല്‍ ഡേറ്റ നഷ്ടപ്പെട്ടാല്‍ എങ്ങനെ റിക്കവര്‍ ചെയ്യാമെന്നു മിക്കവർക്കും അറിയില്ല.
മെമ്മറി കാര്‍ഡിലെയോ ഹാര്‍ഡ് ഡിസ്കിലെയോ എ ന്തിനു ഡ്രോണിലെ ഫയലുകള്‍ വരെ ഡിലീറ്റായാല്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണു ടേണോര്‍ ഷെയറിന്റെ 4DDiG Data Recovery. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 2 ജിബി വരെ ഡാറ്റ സൗജന്യമായി റിക്കവര്‍ ചെയ്യാനാകും.
റിക്കവറി ഈസിയായി
4DDiG Data Recovery വഴി ഡേറ്റ റിക്കവര്‍ ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ഓപ്പണാകുന്ന വെബ് പേജിൽ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകൾ വിശദമാക്കിയിട്ടുണ്ടാകും. ഡിലീറ്റഡ് ആയ ഫയലുകള്‍ റിക്കവറി ചെയ്യാൻ മാത്രമല്ല, റീ സൈക്കിള്‍ ബിന്നില്‍ നിന്നു ക്ലിയർ ചെയ്തതും, ഷിഫ്റ്റ് + ഡിലീറ്റ് ചെയ്ത ഫയൽ വരെയും ഇതിൽ റിക്കവർ ചെയ്യാം.
ഫോര്‍മാറ്റ് ചെയ്തപ്പോള്‍ നഷ്ടപ്പെട്ടതോ, റോ ഫയലുകളോ, കംപ്യൂട്ടര്‍ ക്രാഷായതു മൂലം നഷ്ടപ്പെട്ടതും, ഡ്രൈവ് പാര്‍ട്ടീഷന്‍ വഴി ഇല്ലാതായതുമായ ഫയലുകളൊക്കെ ഇത് ഉപയോഗിച്ചു റിക്കവര്‍ ചെയ്യാം. 2200 ല്‍ പരം വ്യത്യസ്ത ഡിവൈസുകളില്‍ നിന്നു വരെ റിക്കവറി സാധ്യമാണെന്നു കമ്പനി അവകാശപ്പെടുന്നു.
ഡൗണ്‍ലോഡ് ചെയ്ത ഫയൽ ഡബിള്‍ ക്ലിക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്പോൾ റിക്കവര്‍ ചെയ്യേണ്ട അതേ ഡ്രൈവില്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കിയാല്‍ ആദ്യം കാണുക ഹാര്‍ഡ് ഡ്രൈവ് എന്ന സെക്‌ഷനില്‍ ആ കംപ്യൂട്ടറിലെ ഡ്രൈവുകളാണ്. എസ്ഡി കാര്‍ഡ്, ക്രാഷ്ഡ് പിസി, എന്‍ഹാന്‍സ്ഡ് വിഡിയോ റിക്കവറി എന്നൊക്കെയും കാണാം.
എസ്ഡി കാര്‍ഡില്‍ നിന്നു റിക്കവറി ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം. കാര്‍ഡ് കണക്ട് ചെയ്തു സോഫ്റ്റ്‌വെയര്‍ ഓപ്പണാക്കിയാൽ എസ്ഡി കാര്‍ഡ് സെക്‌ഷനില്‍ അതിന്റെ വിവരങ്ങള്‍ കാണാം.
സ്കാന്‍ എന്നതില്‍ ക്ലിക് ചെയ്താല്‍ ഏതെല്ലാം ഫയല്‍ ടൈപ്പുകളാണു റിക്കവര്‍ ചെയ്യേണ്ടതെന്നു ചോദിക്കും. ഫോട്ടോ, വിഡിയോ, ഡോക്യുമെന്റ്, ഓഡിയോ തുടങ്ങിയവയില്‍ ഇഷ്ടമുള്ളവ സെലക്ട് ചെയ്യാം. ശേഷം സ്കാന്‍ സെലക്ടഡ് ഫയല്‍ ടൈപ്പ് എന്നതു ക്ലിക്ക് ചെയ്യുക. അപ്പോള്‍ അഡ്വാന്‍സ്ഡ് സ്കാനിങ് പ്രോസസ് നടക്കുന്നതു കാണാം.
ഡേറ്റയാണു പ്രധാനം
സ്കാന്‍ പൂർത്തിയായി കഴിഞ്ഞാൽ ഓരോ കാറ്റഗറിയിലും റിക്കവര്‍ ആകാന്‍ സാധ്യതയുള്ള ഫയലുകളുടെ പ്രിവ്യൂ കാണാം. അതിനു ശേഷം റിക്കവര്‍ എന്നതു ക്ലിക്ക് ചെയ്യണം. ആ സമയത്തു തന്നെ മറ്റൊരു ലൊക്കേഷനോ ഫോൾഡറോ സെലക്ട് ചെയ്തു കൊടുക്കുകയോ പുതിയതു ക്രിയേറ്റ് ചെയ്യുകയോ ആകാം. ഇനി റിക്കവര്‍ ക്ലിക്ക് ചെയ്താൽ മാത്രം മതി. പ്രോസസ് പൂർത്തിയായി നമ്മള്‍ സെലക്ട് ചെയ്ത ഫയല്‍ ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ വെവ്വേറേ ഫോള്‍ഡറുകളില്‍ റിക്കവറായി വരും.
ഡാറ്റ റിക്കവര്‍ ചെയ്യുമ്പോൾ ശേഷിക്കുന്ന റിക്കവറി ബാലൻസ് എത്രയെന്നു കാണാം. കൂടുതൽ റിക്കവറി വേണ്ടവർക്കായി ഒരു ടിപ് ഇതാ. സോഫ്റ്റ്‌വെയറിന്റെ ലിങ്ക് ഫെയ്സ്ബുക്കിലും എക്സിലും (ട്വിറ്റർ) ഷെയർ ചെയ്യാനുള്ള ഒാപ്ഷൻ മുകളിൽ കാണാം. ഷെയർ ചെയ്താൽ ഒന്നര ജിബി ഡാറ്റ കൂടി അധികം റിക്കവര്‍ ചെയ്യാനുള്ള അവസരം ലഭിക്കും.