Thursday 08 February 2018 10:05 AM IST

വിവാഹ ആൽബം ഇനി കൈക്കുള്ളിൽ കൊണ്ടുനടക്കാം! പുത്തൻ ആശയവുമായി യുവ ടെക്കികൾ

Priyadharsini Priya

Sub Editor

techies-arun1

സ്വന്തം വിവാഹ ആൽബം എപ്പോഴും കയ്യിൽ ഉണ്ടായിരുന്നെങ്കിലോ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ വിരളമാണ്.. നമ്മുടെ ബന്ധു വീട്ടിൽ ചെല്ലുമ്പോഴോ, വിവാഹശേഷം വിരുന്നിനു പോകുമ്പോഴോ, ഓഫീസിലോ, ദൂരയാത്രയിലോ ആണെങ്കിലോ ഭാരമുള്ള ആൽബവും പേറി നടക്കാൻ ആർക്കും കഴിയില്ല. അതുപോലെ വിദേശത്തുള്ള ബന്ധുക്കളെ വിവാഹ ആൽബം ഒന്ന് കാണിക്കണമെന്ന് ആഗ്രഹിച്ചാലോ അതും നടക്കാത്ത കാര്യമാണ്. പിന്നെ വളരെ കുറച്ചു ഫോട്ടോസ് ഫെയ്‌സ്ബുക്കിലും വാട്സ്ആപ്പിലുമായി ഷെയർ ചെയ്യാമെന്നേയുള്ളൂ.എന്നാൽ അതിനൊരു ആൽബം കാണുന്നതിന്റെ ത്രില്ലും കിട്ടില്ല.  

ഇത്തരം പരിമിതികൾ നിലനിൽക്കുമ്പോഴാണ് ഒരു പ്രിന്റഡ് ആൽബം ഡിജിറ്റൽ ആൽബമായാൽ എങ്ങനെയിരിക്കും എന്ന ചോദ്യം യുവ ടെക്കികൾക്കുള്ളിൽ ഉയർന്നുവരുന്നത്. അങ്ങനെയൊരു ചോദ്യത്തിൽ നിന്നാണ് പാലക്കാട്ടുകാരായ അരുൺരാജ് നടരാജൻ, ബിനോയ് മാത്യു, പ്രസാദ് സുബ്രഹ്മണ്യം എന്നീ മൂന്ന് യുവ ടെക്കികൾ ചേർന്ന് മൊബൈൽ ആൽബം എന്ന ആശയത്തിലേക്ക് എത്തിയത്. ഫെയ്‌സ്ബുകും ഗൂഗിൾ ഫോട്ടോസും എല്ലാം ഒരു അഗ്രഗേറ്റർ ആപ്പായി നിലകൊള്ളുന്നിടത്താണ് പേഴ്‌സണൽ ആപ്പ് എന്ന ആശയവുമായി ’മോയ്‌മി’യുടെ വരവ്.

വളരെ ലളിതമായ എന്നാൽ എല്ലാവർക്കും ഉപകാരപ്രദമായ ഒരു പ്രൊഡക്റ്റാണ് മോയ്‌മി മുന്നോട്ടു വയ്ക്കുന്നത്. ഇതിനുവേണ്ടി ഓട്ടോമേറ്റഡായ ഒരു ക്‌ളൗഡ്‌ ബേഡ്‌സ് പ്ലാറ്റ്ഫോം ആണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. കസ്റ്റമേഴ്‌സിന് ആപ്പ് പൂർണ്ണമായും കസ്റ്റമൈസ്ഡ്‌ ആയി ചെയ്യാവുന്ന രീതിയിലാണ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം  

ഡിജിറ്റൽ ആൽബം തയാറാക്കുന്നതിനായി www.moyme.com ൽ ലോഗ് ഇൻ ചെയ്യുക. ആദ്യമായി സൈൻ അപ്പ് ചെയ്യുക. പിന്നീട് ആൽബത്തിന്റെ പേരും ടാഗ്‌ലൈനും കൊടുത്ത് ആവശ്യമുള്ള ഫോട്ടോസ് കമ്പനിയുടെ പ്ലാറ്റ്ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുക. സെക്കന്റുകൾക്കകം നിങ്ങളുടെ ആൽബം ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

ഇങ്ങനെ തയാറാക്കുന്ന നിങ്ങളുടെ വിവാഹ ആൽബം ആപ്പ് വാട്സ്ആപ്പ് വഴിയോ, എസ്എംഎസ് ആയോ. മെയിൽ ആയോ സൗകര്യാർത്ഥം എങ്ങനെ വേണമെങ്കിലും കൂട്ടുകാർക്കോ ബന്ധുക്കൾക്കോ അയച്ചുകൊടുക്കാം.

moyme22

ഉപയോഗങ്ങൾ

ലോകത്തെവിടെയാണെങ്കിലും സ്വന്തം ആൽബം കൈക്കുള്ളിൽ.

ആപ്പായോ, ഒരൊറ്റ ഫോട്ടോ മാത്രമായോ ആർക്കും ഷെയർ ചെയ്യാം.

പൂർണ്ണമായും നിങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നു.

ഓരോ ഫോട്ടോയും സൂം ചെയ്ത് വലുതായി കാണാനുള്ള സൗകര്യമുണ്ട്.

പ്രിന്റ് ആൽബം പോലെ പൂപ്പൽ പിടിച്ചു പോകും എന്ന പേടി വേണ്ട.

ആൽബം കാണാൻ ഡാറ്റ ആവശ്യമില്ല. ഓഫ്‌ലൈൻ മോഡിലും ആൽബം കാണാം.

ആൽബത്തിന്റെ ഒന്നിലധികം പ്രിന്റുകൾ എടുത്തു പണം കളയേണ്ട.