Tuesday 25 May 2021 11:43 AM IST : By സ്വന്തം ലേഖകൻ

സ്റ്റേറ്റ് സിലബസിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓണ്‍ലൈന്‍ ക്ലാസൊരുക്കി 'ഇ- മാഷ്'; ആപ്പിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികൾ

emash-25

സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളൊരുക്കി ഇ-മാഷ് ഓണ്‍ലൈന്‍ ലേണിങ് ആപ്പ്. കുറഞ്ഞ നിരക്കില്‍ നിലവാരമുള്ള വിദ്യാഭ്യാസമാണ് ഇ-മാഷില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. കോവിഡ് പോരാളികളുടെ മക്കള്‍ക്ക് ഇ-മാഷില്‍ ക്ലാസുകള്‍ സൗജന്യമായി ലഭിക്കും.

ഇ-മാഷ് എന്ന ഓണ്‍ലൈന്‍ ആപ്പിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങളുണ്ട്. കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ രംഗം പകച്ചു നിന്നപ്പോഴാണ് ഇ-മാഷിനെ കുറിച്ചുള്ള ചിന്ത ബി. ദിയ, നീന പ്രസന്ന എന്നിവരുടെ മനസില്‍ ജന്മമെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദിയയുടെ സ്വപ്നത്തോടൊപ്പം എംബിഎ ബിരുദധാരിയായ നീനയുടെ സാങ്കേതിക അറിവുകള്‍ കൂടി അടിത്തറ പാകിയപ്പോള്‍ ഇ-മാഷെന്ന ആപ്പ് രൂപമെടുത്തു. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഇ-മാഷില്‍ 50 ശതമാനം ഫീസ് അടച്ചാല്‍ മതി. ഒരു വര്‍ഷം 3000 രൂപയ്ക്ക് എല്ലാ വിഷയവും പഠിക്കാമെന്ന പ്രത്യേകത കൂടി ഈമാഷിനുണ്ട്. സിലബസിന് പുറമേ യോഗാ ക്ലാസുകളും മോട്ടിവേഷന്‍ ക്ലാസുകളുമൊരുക്കാനും പദ്ധതിയുണ്ട്. ഇഗ്ലീഷിലും മലയാളത്തിലും ഇ-മാഷില്‍ ക്ലാസുകള്‍ ലഭ്യമാണ്.