Saturday 18 August 2018 03:49 PM IST : By സ്വന്തം ലേഖകൻ

ദുരിതപ്പേമാരി; ക്യാമ്പുകളിലേക്ക് പവർ ബാങ്കുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ

camp

പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുമായി പവർ ബാങ്കുകൾ നിർമ്മിച്ച് ഒരുകൂട്ടം എൻജിനിയറിംഗ് വിദ്യാർത്ഥികൾ. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്പയര്‍ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് താത്ക്കാലിക ഇന്‍സ്റ്റന്റ് പവര്‍ബാങ്കുകള്‍ നിര്‍മിക്കുന്നത്. തലസ്ഥാനത്തു നിന്നുള്ള ഒരുകൂട്ടം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പവര്‍ബാങ്കുകള്‍ നിര്‍മിച്ച് ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തകരും‍ മുഖേന ഇത്തരം പവര്‍ ബാങ്കുകള്‍ വിതരണം ചെയ്തതായി ഇന്‍സ്പയര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പവര്‍ബാങ്കുകള്‍ വിതരണം ചെയ്യാനും ആവശ്യക്കാരിലേക്ക് എത്തിക്കാനും ആരെങ്കിലും തയ്യാറായാല്‍ കൂടുതല്‍ പവര്‍ബാങ്കുകള്‍ നിര്‍മിക്കാമെന്നും ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.