Wednesday 08 January 2020 04:09 PM IST : By സ്വന്തം ലേഖകൻ

‘ഫെയ്സ്ബുക്കേ... ഞങ്ങളോടീ ചതി വേണ്ടായിരുന്നു’; അൽഗോരിതം അങ്കലാപ്പിനു പിന്നിൽ; വിഡിയോ

ratheesh-algorithm

‘ബന്ധം മുറിഞ്ഞു പോകാതിരിക്കാൻ ഒരു ഹായ് തരൂ...കുത്തും കോമയും ഇട്ടേച്ചു പോകൂ.’ ഫെയ്സ്ബുക്ക് തുറന്നങ്ങോട്ട് കയറേണ്ട താമസം കേൾക്കുന്ന ദീനരോധനങ്ങളാണ് മേൽ കുറിച്ചത്. അൽഗോരിതം എന്ന സംഗതി കാരണം ലൈക്കും കമന്റും കുറഞ്ഞു പോകുന്നു എന്ന പരിഭവത്തിൽ നിന്നാണ് ഫെയ്സ്ബുക്കിലെ പുതിയ ഇത്തരം പോസ്റ്റുകൾ ജന്മംകൊണ്ടത്. ഫെയ്സ്ബുക് അൽഗോരിതം മാറ്റിയെന്നും അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നുള്ള രീതിയിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സത്യത്തിൽ ഇത്തരം ആശങ്കകൾക്കു പിന്നിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? തെറ്റിദ്ധാരണകൾ നീക്കാനെത്തുന്നത് ടെക് വിദഗ്ധനായ രതീഷ് ആർ മേനോൻ ആണ്.

വിഡിയോ കാണാം;