Wednesday 08 August 2018 11:21 AM IST : By സ്വന്തം ലേഖകൻ

ഫ്ലിപ്കാ‍ർട്ടിൽ 72 മണിക്കൂർ വിറ്റഴിക്കൽ; ഫോണുകൾ, ലാപ്ടോപ്പ്, ടിവി എന്നിവയ്‌ക്ക് വൻ ഓഫർ!

flipkart-freedom-sale

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിലിനൊരുങ്ങുന്നു. ഓഗസ്റ്റ് 10 ന് തുടങ്ങുന്ന വിറ്റഴിക്കൽ 72 മണിക്കൂർ നീണ്ടുനിൽക്കും. പ്രധാന എതിരാളിയായ ആമസോണിന്റെ ഓഫറുകളെ നേരിടുകയാണ് ഫ്ലിപ്കാർട്ടിന്റെ ലക്ഷ്യം. വിപണിയിലെ എല്ലാ പ്രധാന ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കുണ്ടാകും.

അതേസമയം ഓഫറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫ്ലിപ്കാർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബ്ലോക്ക്ബൂസ്റ്റർ ഡീലുകൾ, പ്രൈസ് ക്രാസ് ഓഫറുകൾ, റഷ് അവർ ഡീലുകൾ എന്നിവ ഉണ്ടാകും. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ടിവി തുടങ്ങി വിഭാഗങ്ങളിൽ വൻ ഓഫറുകളാണ് നൽകുന്നത്.

ഷവോമി, സാംസങ്, ആപ്പിൾ തുടങ്ങി ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് സൂചന. ലാപ്ടോപ്, ഓഡിയോ ഉപകരണങ്ങൾ, ക്യാമറ എന്നിവയക്ക് 80 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ഫ്രീഡം സെയിലിൽ സിറ്റി ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.