Thursday 09 July 2020 03:40 PM IST : By സ്വന്തം ലേഖകൻ

ഫെയ്സ്ബുക് ലോഗിൻ വിവരങ്ങൾ ചോർത്തി, 25 മൊബൈൽ ആപ്പുകൾക്ക് പൂട്ടിട്ട് ഗൂഗിൾ

oogle-play-store-01

ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തിയെന്ന കാരണത്താൽ 25 മൊബൈൽ ആപ്ലിക്കേഷനുകളെ ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ഫ്രഞ്ച് സൈബർ സെക്യൂരിറ്റി സ്ഥാപനമായ എവിന നൽകുന്ന വിവരപ്രകാരം കോടിക്കണക്കിന് ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർത്താൻ ശേഷിയുള്ള മാൽവെയറാണ് ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതുവഴി നിങ്ങളുടെ സ്മാർട്ട് ഫോണിലേക്ക് എത്തുന്നത്.

എവിനയുടെ കണ്ടെത്തലിനെ തുടർന്ന് ഇത്തരത്തിൽ അപകടകരമായ 25 മൊബൈൽ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്‌റ്റോറിൽനിന്ന് ഉടനടി നീക്കം ചെയ്തു.അനുദിനം നിരവധി ആപ്ലിക്കേഷനുകളാണ് നമ്മളോരോരുത്തരും ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നത്. ഇതിൽ പലതും അപകടം നിറഞ്ഞതും ഉപഭോക്താവിന്റെ സ്വകാര്യ ഡാറ്റ ചോർത്താൻ കഴിവുള്ളവയുമാണ്. ഫോണിലെ ഡാറ്റ നിങ്ങളുടെ അറിവില്ലാതെ മറ്റൊരു സെർവറിലേക്ക് എത്തിക്കാൻ ശേഷിയുള്ള മാൽവെയറാണ് എവിന കണ്ടെത്തി നീക്കം ചെയ്തത്. ഈ ഗണത്തിൽ പെട്ട 25 ആപ്പുകൾ ഇതുവരെ ഏകദേശം 25 ലക്ഷത്തോളം ആളുകൾ ഗൂഗിൾ പ്ലേസ്‌റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. ഫെയ്സ്ബുക് ഐഡിയും പാസ്‌വേഡും ആവശ്യപ്പെടുന്ന ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളുമെന്ന് മറക്കേണ്ട.

ഗൂഗിൾ നീക്കം ചെയ്ത ആപ്ലിക്കേഷനുകൾ ഇവയാണ്,

Super Wallpapers Flashlight

Padenatef

Wallpaper Level

Contour level wallpaper

iPlayer &iWallpaper

Video Maker

Color Wallpapers

Pedometer

Powerful Flashlight

Super Bright Flashlight

Solitaire Game

Accurate scanning of Meade

Classic card game

Junk file cleaning

Synthetic Z

File Manager

Composite Z

Screenshot Capture

Daily Horoscope Wallpapers

Wuxia Reader

Plus Weather

Anime Live Wallpaper

iHealth Step Counter

com.tgyapp.fiction