Friday 17 August 2018 12:22 PM IST : By സ്വന്തം ലേഖകൻ

ദുരിതപ്പേമാരിയിൽ ഗൂഗിളിന്റെ സഹായ ഹസ്തം; ഗൂഗിൾ പേഴ്സൺ ഫൈൻഡർ നമ്മളെ സഹായിക്കുന്നത് ഇങ്ങനെ

google-finder

പ്രളയക്കെടുതിയില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ കൈകോർത്ത് ഗൂഗിളും. ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡറിലൂടെ നിങ്ങള്‍ക്ക് പ്രളയക്കെടുതിയെ നേരിടാം. ഗൂഗിളിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറുകയോ, പ്രളയത്തില്‍ പ്രതിസന്ധിയിലായവരുടെ വിവരങ്ങള്‍ തിരയുകയോ ചെയ്യാവുന്നതാണ്. keralarescue.in എന്ന വെബ്സൈറ്റുമായി ചേർന്നാണ് ഗൂഗിളും രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

നിങ്ങള്‍ക്ക് തിരയേണ്ട വ്യക്തിയുടെ പേര് നല്‍കിയാല്‍ അവരെ ഗൂഗിൾതിരഞ്ഞ് തരും. ഗൂഗിളിന്റെ ഈ സംവിധാനം കേരളീയര്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ച് വരുകയാണ്.

rescue

ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡര്‍ ലിങ്ക് ചുവടെ;

https://google.org/personfinder/2018-kerala-flooding