Saturday 13 October 2018 11:05 AM IST : By സ്വന്തം ലേഖകൻ

ഹാക്കിങ് പേടി വേണ്ടേ വേണ്ട; നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാം ഈ മാർഗങ്ങളിലൂടെ

fb

ഫെയ്സ്ബുക്ക് ഉപഭോക്താക്കളെ ഹാക്കിങ് പേടി പിടികൂടിയിട്ട് നാളുകളേറെയായി. സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഹാക്കിങ്ങിലൂടെ മറ്റുള്ളവർക്ക് പണികൊടുക്കാൻ ഇറങ്ങിത്തിരിച്ചവരാണ് നമുക്ക് ചുറ്റും. ഇക്കാരണം കൊണ്ട് തന്നെ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ എങ്ങനെ സുരക്ഷിതമായി നിലനിർത്താമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് പല സൈബർ ബുദ്ധിജീവികളും.

കഴിഞ്ഞ മാസം ഫെയ്‌സ്ബുക്ക് ഹാക്കിങ് നേരിട്ട് ബാധിച്ചത്. 2.9 കോടി ഉപയോക്താക്കളെയാണെന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഫെയ്‌സ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തതെന്നായിരുന്നു വാർത്തകൾ.

ഒറ്റദിവസം കൊണ്ട് ഫെയ്സ്ബുക്ക് വിവരങ്ങൾ ചോർന്ന് പോകുമോ ഇനി അതല്ല എന്നും നഷ്ടപ്പെട്ടു പോകുമോയെന്ന പേടിയാണ് പലരിലും ആശങ്കയേറ്റുന്നത്. എന്നാൽ അത്തരം ആശങ്കകളെയകറ്റി നിർത്താൻ ഫെയ്സ്ബുക്കിൽ തന്നെ മാർഗമുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. ഫെയ്സ്ബുക്കിലെ പ്രൈവസി സെറ്റിങ്സിലെത്തി നമ്മുടേതല്ലാത്ത ലോഗിൻ ഡിവൈസുകളെ ലോഗ് ഔട്ട് ചെയ്യുക എന്നതാണ് ഒന്നാമത്തെ ഉപായം.

സെക്യൂരിറ്റി സെറ്റിങ്സിലെ ടൂ ഫാക്റ്റർ ഓതന്റിക്കേഷൻ ഉപയോഗിച്ച് ഫെയ്സ്ബുക്ക് സുരക്ഷിതമാക്കി നിർത്താമെന്നതാണ് രണ്ടാമത്തെ മാർഗം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐപിഎസാണ് നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള മാർഗം വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാം, ഇങ്ങനെ:–

hacks