Tuesday 23 July 2019 02:40 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കയ്യിലുള്ള ഐഫോൺ വ്യാജനാണോയെന്ന് തിരിച്ചറിയാം; ഈ വിഡിയോ കണ്ടുനോക്കൂ...

ratheesh-r-menon-iphone-video

ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഐഫോണിൽ ഒട്ടേറെ ഫീച്ചേഴ്സ് ഉണ്ട്. അതുമാത്രമല്ല, വിലയും കൂടുതലാണ്. അതുകൊണ്ടൊക്കെ തന്നെ നമ്മുടെ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഐഫോണുകൾ. ശമ്പളത്തിൽ നിന്ന് മാസങ്ങളോളം ചെറിയ തുക മാറ്റിവച്ച് ഐഫോൺ സ്വന്തമാക്കുന്നവരും കുറവല്ല. 

ഇങ്ങനെ വലിയ തുക നൽകി ഐഫോൺ വാങ്ങി ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നം പറ്റി സർവീസ് ചെയ്യാൻ കൊണ്ടുപോകുമ്പോഴായിരിക്കും നിങ്ങൾ വാങ്ങിയത് ഒറിജിനൽ ഐഫോൺ അല്ലെന്ന് അറിയുന്നത്. വിപണിയിൽ ഒട്ടേറെ വ്യാജന്മാർ ഐഫോണിനുണ്ട്. നിങ്ങളുടെ കയ്യിലുള്ള ഐഫോൺ വ്യാജനാണോയെന്ന് എങ്ങനെ തിരിച്ചറിയാം എന്ന് പറഞ്ഞുതരുകയാണ് ടെക്‌നോളജി വിദഗ്ധനായ രതീഷ് ആർ മേനോൻ. വിഡിയോ കാണാം;