Friday 16 April 2021 12:43 PM IST : By സ്വന്തം ലേഖകൻ

‘ഓൺലൈനിൽ മറഞ്ഞിരുന്ന് ഭീഷണി മുഴക്കുന്നവർ ഭീരുക്കളാണ്; ബ്ലാക്ക് മെയിലിങ്ങിനെ സധൈര്യം നേരിടുക’; കുറിപ്പുമായി കേരളാ പൊലീസ്

Revenge-Poronography

"സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് റിവഞ്ച് പോറോണോഗ്രഫി. ഇത്തരം ബ്ലാക്ക് മെയിലിംഗിനെ സധൈര്യം നേരിടുക. ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. ഓൺലൈനിൽ മറഞ്ഞിരുന്ന് ഭീഷണി മുഴക്കുന്നവർ ഭീരുക്കളാണെന്ന് തിരിച്ചറിയുക. പൊലീസ് കൂടെയുണ്ട്."- ഫെയ്‌സ്ബുക്കിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി സ്വകാര്യ നിമിഷങ്ങളിൽ കൈമാറിയ വിഡിയോകളോ ഫോട്ടോകളോ  ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നത്  ഓൺലൈനിൽ ചിലർ പിന്തുടരുന്ന രീതിയാണ്. നമ്മൾ, പ്രത്യേകിച്ച് സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് Revenge Poronography. ഇത്തരം ബ്ലാക്ക് മെയിലിംഗിനെ സധൈര്യം നേരിടുക. ഭീഷണികൾക്ക് വഴങ്ങാതിരിക്കുക.  

ഓൺലൈനിൽ മറഞ്ഞിരുന്ന് ഭീഷണി മുഴക്കുന്നവർ ഭീരുക്കളാണെന്ന് തിരിച്ചറിയുക. പൊലീസ് കൂടെയുണ്ട്. തെളിവുകൾ നശിപ്പിക്കാതിരിക്കുക. മെസ്സേജുകൾ തെളിവുകളായി സേവ് ചെയ്യുക. ഇത്തരം ഭീഷണിക്കെതിരെ പേടിക്കേണ്ട ആവശ്യമേയില്ല. ഓർക്കുക.. നിങ്ങൾ അത്തരം ഭയം അതിജീവിക്കുന്ന നിമിഷം മുതൽ ഭീരുവായ നിങ്ങളുടെ എതിരാളിക്ക് നിങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയാണ്.  

Revenge poronography യെ സധൈര്യം എതിരിടുക. സ്വകാര്യചിത്രങ്ങളും വിഡിയോകളും കൈമാറാതിരിക്കുക.