Saturday 14 May 2022 03:07 PM IST : By സ്വന്തം ലേഖകൻ

മൊബൈൽ ഫോണിൽ സംസാരിച്ചു പണമിടപാട് നടത്താം! അറിയേണ്ടതെല്ലാം

moneyyy-vanitha വി.കെ. ആദർശ്, ചീഫ് മാനേജർ ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

ഇന്റർനെറ്റിന്റെ സഹായമില്ലാതെ ഫോണിലൂടെ പണമയക്കാനുള്ള ഒരു വഴിയാണ് കഴിഞ്ഞ തവണ പറഞ്ഞത്. ഇക്കുറി പറയുന്നത് ഫോൺ വിളിച്ചു സംസാരിച്ചുകൊണ്ട് പണമിടപാടു നടത്താവുന്ന പുതിയ വഴിയെ കുറിച്ചാണ്. നിങ്ങളുടെ എസ്ബി അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പരിൽ നിന്ന് 080451 63666 എന്ന നമ്പരിലേക്കു വിളിച്ചാൽ പണമയക്കുക മാത്രമല്ല ബാലൻസ് അറിയുകയും ചെയ്യാം. വേണമെങ്കിൽ ഫോൺ റീച്ചാർജ് ചെയ്യാനും സംവിധാനമുണ്ട്.

ഈ നമ്പരിലേക്കു വിളിച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അക്കൗണ്ടിന്റെ എടിഎം (ഡെബിറ്റ്) കാർഡ് വിവരങ്ങൾ നിർദ്ദേശാനുസരണം രേഖപ്പെടുത്തി നൽകണം. പണം ലഭിക്കേണ്ട ആളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരോ, അയാളുടെ അക്കൗണ്ട് വിവരങ്ങളോ രേഖപ്പെടുത്തേണ്ടി വരും. എല്ലാ ഇടപാടുകൾക്കും യുപിഐ പിൻ നിർബന്ധമാണ്. റജിസ്റ്റർ ചെയ്ത സമയത്തു നൽകിയ പിൻ തന്നെ ഇതിനായി ഉപയോഗിക്കുക. ഈ പിൻ സ്വകാര്യമായും രഹസ്യസ്വഭാവത്തിലും ഉപയോഗിക്കണമെന്ന് പറയേണ്ടതില്ലല്ലോ.

മറ്റൊരാൾക്ക് പണമയക്കാൻ നിർദ്ദേശങ്ങൾ അനുസരിച്ച് ‘ഒന്ന്’ അമർത്തണം, ബാലൻസ് അറിയാൻ ‘രണ്ടും’, മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ ‘മൂന്നു’മാണ് അമർത്തേണ്ടത്. ശബ്ദമനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനം (IVRS) ആയതിനാൽ ഏതെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല, ഇന്റർനെറ്റ് കണക്ഷനും ആവശ്യമില്ല.