Thursday 04 February 2021 02:50 PM IST : By സ്വന്തം ലേഖകൻ

കോവിഡ് ഭീതിയിൽ ആശുപത്രികളിലും ക്ലിനിക്കിലും പോകാൻ മടിയാണോ? ഓൺലൈനായി വൈദ്യസഹായം ലഭ്യമാണ്, അറിയേണ്ടതെല്ലാം

doctors-online-ee

സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ.  

ഓൺലൈനായി വൈദ്യസഹായം കിട്ടാൻ സർക്കാർ സേവനങ്ങളുണ്ടോ?

കോവിഡ് വന്നതോടെ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ആശുപത്രികളിലും ക്ലിനിക്കിലും പോകാൻ പോലും പലർക്കും ഭയമാണ്. ഈ ആശങ്കയ്ക്ക് ഒരു പരിധി വരെ സഹായകരമാണ് ഇ–സഞ്ജീവനി സേവനം.

വീട്ടിലിരുന്ന് വിഡിയോ കോൺഫറൻസ് വഴി ഡോക്ടറെ കാണാനും ഡോക്ടറുമായി രോഗവിവരം സംസാരിക്കാനുമാകും. esanjeevaniopd.in/kerala എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം സേവനം ഉപയോഗിക്കാം. ഈ ടെലിമെഡിസിൻ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്. 

റിട്ടയർമെന്റ് പ്ലാൻ എന്ന നിലയിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപമിറക്കുമ്പോൾ ഹൗസ് പ്രോപർട്ടിയാണോ കൊമേഴ്സ്യൽ പ്രോപർട്ടിയാണോ തിരഞ്ഞെടുക്കേണ്ടത്?

റിട്ടയർമെന്റ് പ്ലാൻ എന്ന നിലയിൽ കൊമേഴ്സ്യൽ പ്രോപർട്ടി വാങ്ങുന്നതാകും നല്ലത്. വാർഷിക വാടക വരുമാനം വിലയുടെ ആറു ശതമാനമെങ്കിലും ലഭിക്കാം. ഹൗസ് പ്രോപർട്ടിയിൽ ഇത് കുറവായിരിക്കും. കൊമേഴ്സ്യൽ പ്രോപർട്ടിക്ക് താരതമ്യേന മെയിന്റനൻസ് ചെലവും കുറവായിരിക്കും.