Wednesday 19 September 2018 11:58 AM IST : By സ്വന്തം ലേഖകൻ

വൈദ്യുതിയും ബാറ്ററിയും ഇല്ലാതെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം; ഈ വിഡിയോ കണ്ടുനോക്കൂ...

ratheesh-mobile-charge

പ്രളയകാലം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ പാഠങ്ങളുടെതായിരുന്നു. ഭക്ഷണമില്ലാതെ, വൈദ്യുതിയില്ലാത്ത കടന്നുപോയ ആ നാളുകൾ പലരെയും മാറ്റി ചിന്തിപ്പിച്ചു. അത്രയും കാലം പിന്തുടർന്നു വന്ന രീതികളിലും ചിട്ടകളിലും മാറ്റം വരുത്തണമെന്ന തോന്നലുകൾ ഉണ്ടായി. അന്നെല്ലാം ഏറ്റവും കൂടുതൽ വിഷമം നേരിട്ടത് മൊബൈൽ ഫോൺ ചാർജ് ചെയ്യാനായിരുന്നു. പലരുടെയും ഫോണുകൾ ചാർജ് തീർന്ന് ഓഫായതോടെ രക്ഷപ്പെടാനുള്ള വഴി പോലും അടഞ്ഞുപോയി.

എമർജൻസി സാഹചര്യങ്ങളിൽ വൈദ്യുതിയില്ലെങ്കിലും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ കഴിയണം. അത്തരമൊരു ഉപകരണമാണ് രതീഷ് ആർ മേനോൻ പങ്കുവച്ച വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. വൈദ്യുതിയും ബാറ്ററിയും ഇല്ലാതെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ കഴിയുന്ന ഡൈനാമോ ചാർജറാണ് ശ്രദ്ധേയമാകുന്നത്. കറക്കി ചാർജ് ചെയ്യുന്ന ഈ ഉപകരണം യാത്രകളിൽ ഉപയോഗിക്കാൻ ഫലപ്രദമാണ്. വിഡിയോ കണ്ടുനോക്കൂ...