Thursday 11 February 2021 12:50 PM IST : By സ്വന്തം ലേഖകൻ

ഡോക്ടര്‍ക്ക് രോഗിയെ കാണാതെ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മനസിലാക്കാം; പ്രതീക്ഷ പകർന്ന് ‘റിമോ കാര്‍ഡിയ’

remo-cardia-02

ഡോക്ടര്‍ക്ക് രോഗിയെ നേരില്‍ കാണാതെ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഒരു ഉപകരണം. റിമോ കാര്‍ഡിയ എന്നാണ് ഉപകരണത്തിന്റെ പേര്. കൊച്ചിയിലുള്ള റിമോ കെയര്‍ സൊല്യൂഷന്‍സാണ് റിമോ കാര്‍ഡിയ നിര്‍മിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റിമോര്‍ട്ട് പേഷ്യന്റ് മോണിറ്ററിങ് സംവിധാനമാണ് ഡോക്ടറെയും രോഗിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. 

ഡോക്ടര്‍ക്ക് രോഗിയെ നേരിട്ട് കാണാതെ തന്നെ ഇസിജി, ഹൃദയസ്പന്ദനത്തിലെ മാറ്റങ്ങള്‍, റസ്പിറേറ്ററി റേറ്റ്, ഉറക്കത്തിന്റെ അളവ് എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കാം. വയര്‍ലസ് സംവിധാനമായതിനാലും ഭാരക്കുറവുള്ളതിനാലും രോഗിക്ക് ഈ ഉപകരണം അനായാസം കൈകാര്യം ചെയ്യാം. അടിയന്തര സാഹചര്യങ്ങളില്‍ രോഗിയ്ക്ക് ഡോക്ടര്‍ക്ക് ശബ്ദസന്ദേശം അയ്ക്കാനും സാധിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വയര്‍ലസ് സംവിധാനമാണിത്. ലോകത്തിലെ ഏറ്റവും ചെറിയ ഇസിജി മോണിറ്ററെന്നാണ് റിമോ കെയര്‍ സൊല്യൂഷന്‍സിന്റെ അവകാശവാദം. എന്തായാലും ആരോഗ്യമേഖലയിൽ പ്രതീക്ഷ നൽകുകയാണ് ‘റിമോ കാര്‍ഡിയ’.