Tuesday 17 November 2020 12:18 PM IST : By സ്വന്തം ലേഖകൻ

ജി മെയിലിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടി; പാലക്കാട്ടുകാരൻ ഷഫീക്ക് റഹ്‌മാന് ഗൂഗിളിന്റെ സ്നേഹ സമ്മാനം

shefeeq-rahman6657

ജി മെയിലിലെ സുരക്ഷാ പിഴവു ചൂണ്ടിക്കാട്ടിയ പാലക്കാട്ടുകാരന് 2,000 ഡോളർ സമ്മാനം. പാമ്പാടി നെഹ്റു കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥി അലനല്ലൂർ കടിയംപറമ്പ് ഷഫീക്ക് റഹ്മാനാണു ഗൂഗിളിന്റെ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിലൂടെ (വിആർപി) സമ്മാനം ലഭിച്ചത്. 

നികുതി കുറച്ച് 1.32 ലക്ഷം രൂപ ലഭിച്ചു. ഗൂഗിൾ പോലുള്ള കമ്പനികൾ അവരുടെ ഉൽപന്നങ്ങളിലെയോ സേവനങ്ങളിലെയോ ബഗുകളും സുരക്ഷാ പിഴവുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്കു സമ്മാനം നൽകാറുണ്ട്. ഒരു വ്യക്തിയുടെ ഇമെയിലിൽ മറ്റൊരു ഇമെയിൽ കൂടി ആഡ് ചെയ്യാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പിഴവാണ് ഷഫീക്ക് ചൂണ്ടിക്കാട്ടിയത്.