Saturday 11 January 2020 02:16 PM IST : By Ratheesh R. Menon

സിക്സ് പായ്ക് വൈ–ഫൈ; വീടിനെയും വീട്ടുകാരെയും സ്മാർട് ആക്കുന്ന ഗാഡ്ജറ്റസ് പരിചയപ്പെടാം!

tech-columnggdsa

വീടിനെയും വീട്ടുകാരെയും സ്മാർട് ആക്കാൻ സഹായിക്കുന്ന ചില ഉപകരണങ്ങൾ പരിചയപ്പെടാം;

വൈ ഫൈ റിപ്പീറ്റര്‍

വീട്ടിലെ വൈഫൈ മുകളിലെ നിലയില്‍ കിട്ടുന്നില്ലേ. ഈ പരാതി  ഉള്ളവര്‍ക്ക് സഹായകമായ ഉപകരണമാണ് വൈഫൈ റിപ്പീറ്റര്‍. സിഗ്‌നലുകൾക്ക് സിക്സ് പായ്ക്  കരുത്ത് പകരുന്ന ഈ ഡിവൈസിന് ഏകദേശം 1300 രൂപയാണ് വില.

വൈഫൈ റേഞ്ച് കുറവായ ഏരിയയിലോ സ്റ്റെയര്‍ കേസിനു സമീപമോ വച്ചാല്‍ അവിടെ വരെ റേഞ്ചുള്ള വൈഫൈ സിഗ്‌നൽ പിടിച്ചെടുത്ത് കൂടുതല്‍ ദൂരത്തിലേക്ക് പ്രസരിപ്പിക്കും.

ഇതിനായി ഓരോ കമ്പനിയും അവരവരുടെ ഡിവൈസിനൊപ്പം നിർദേശിക്കുന്ന ആപ്ലിക്കേഷന്‍ കൂടി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഫോണില്‍ കണക്റ്റായിരിക്കുന്ന റേഞ്ച് കുറഞ്ഞ വൈഫൈ സിഗ്നലിനെ ഈ ഡിവൈസിലേക്ക് കണക്റ്റ് ചെയ്ത് നല്‍കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

അലക്സ എക്കോ/ ഗൂഗിള്‍ ഹോം മിനി

അലക്സാ എക്കോ അല്ലെങ്കില്‍ ഗൂഗിള്‍ ഹോം മിനി എന്നത് ഒരു സ്മാർട് സ്പീക്കര്‍ ആണ്. ഗൂഗിളിൽ ടൈപ്പ് ചെയ്തു തേടുന്ന ഉത്തരങ്ങളൊക്കെ ചോദിച്ചും കേട്ടും മനസ്സിലാക്കാൻ സാധിച്ചാലോ ? അങ്ങനെയൊരു ഉപകരണമാണിത്.

വീട്ടിലെ വൈഫൈ ഇന്റര്‍നെറ്റുമായി ഇത് കണക്റ്റ് ചെയ്യാം. പിന്നെ കുട്ടികള്‍ക്ക് ഒരു വസ്തു എന്താണെന്ന് അറിയണമെങ്കില്‍ ‘അലക്സ’യോടു ചോദിച്ചാല്‍ മതി. ഉദാഹണത്തിന് പബ്ജി എന്ന ഗെയിമിനെ പറ്റി അറിയണമെങ്കില്‍ ‘അലക്സാ, വാട്ട് ഈസ് പബ്ജി’ എന്നു ചോദിക്കണം. വിക്കീപീഡിയയിലെ പബ്ജിയെ പറ്റിയുള്ള വിവരങ്ങള്‍ അലക്സ നമുക്കു പറഞ്ഞു തരും.

ലേറ്റസ്റ്റ് വാര്‍ത്തകള്‍ എന്തെന്ന് അറിയണമെങ്കിലോ ഏതെങ്കിലും പാട്ട് കേള്‍ക്കണമെങ്കിലോ ഒക്കെ അലക്സ/ ഗൂഗിള്‍ ഹോം മിനിയോടു ചോദിച്ചാൽ മതി.

അലക്സ/ ഗൂഗിള്‍ ഹോം സപ്പോര്‍ട്ടുള്ള ബള്‍ബുകള്‍, വൈഫൈ പ്ലഗുകള്‍, ടിവി തുടങ്ങിയവയൊക്കെ ഇതിലൂടെ വോയ്സ് കമാൻഡ് കൊണ്ട് നിയന്ത്രിക്കാം. മൊബൈൽ  ഇതുമായി കണക്റ്റഡ് ആക്കാം. വീട്ടിലുള്ള പ്രായമായ മാതാപിതാക്കൾക്ക് അവരുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പരിലേക്ക് വിളിക്കാൻ  അലക്സാ കോൾ... എന്നതിനു ശേഷം പേര് പറഞ്ഞാൽ മതി. ഉദാഹരണത്തിന് രതീഷിനെ വിളിക്കാൻ  ‘അലക്സാ, കോള്‍ രതീഷ്’ എന്നു പറഞ്ഞാല്‍ മതി. വീട്ടിൽ നല്ലൊരു അസ്സിസ്റ്റന്റ് ആണ് അലക്സയും ഗൂഗിള്‍ ഹോം മിനിയും.

ബേബി മോണിറ്റർ

വീട്ടില്‍ പിഞ്ചുകുഞ്ഞുങ്ങൾ ഉള്ള മാതാപിതാക്കള്‍ക്ക് സഹായകമായ ഡിവൈസാണ് ബേബി മോണിറ്റര്‍. കുട്ടികളെ റൂമില്‍ ഉറക്കിക്കിടത്തി കിച്ചനിലേക്കോ വർക് റൂമിലേക്കോ പോകുമ്പോഴും കുഞ്ഞിന്റെ മേൽ ഒരു കണ്ണ് വയ്ക്കാനാണ് ഈ ഡിവൈസ്. മൊബൈല്‍ ഫോൺ പോലെ ഡിസ്പ്ലേയും  ഒപ്പം ക്യാമറയുടെ മറ്റൊരു ഭാഗവും ഉണ്ട്.

ഡിസ്പ്ലേ ഭാഗം നമ്മള്‍ ഉള്ളിടത്ത്, കിച്ചനിലോ വര്‍ക്ക് റൂമിലോ വയ്ക്കാം. ക്യാമറ ഉള്ള ഭാഗം കുട്ടി കിടക്കുന്ന റൂമിലും. ക്യാമറയും ഡിസ്പ്ലേയും വൈഫൈ കണക്റ്റഡ് ആണ്. ഇന്റര്‍നെറ്റിന്റെ ആവശ്യവും  ഇല്ല.

ക്യാമറയിലൂടെ കുട്ടിയുടെ ഓരോ ചലനവും  ശബ്ദവും ഡിസ്പ്ലേയിൽ കാണാം. 360 ഡിഗ്രി തിരിയുന്ന വൈഡ് ആംഗിള്‍ സപ്പോര്‍ട്ടുള്ള ക്യാമറയുടെ സഹായത്തോടെ കുട്ടിയെ ഏത് ആംഗിളില്‍ നിന്നും കാണാം. സൂം ചെയ്തു നോക്കാം.

കുട്ടി കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്താൽനമ്മുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള അലര്‍ട്ടും ഇതില്‍ സെറ്റ് ചെയ്യാം.