Wednesday 10 January 2018 12:23 PM IST : By സ്വന്തം ലേഖകൻ

ഫോണിൽ വേണം ഈ ഏഴ് ആപ്പുകൾ! അളവെടുക്കാനും കാറിന്റെ സ്പീഡ് നിയന്ത്രിക്കാനും ഇവന്‍ തന്നെ ധാരാളം

aaps-smart-phone

ദൈനംദിന ജീവിതത്തിൽ ഒന്നല്ല, ഏഴു കാര്യങ്ങൾക്ക് ഉപയോഗപ്രദമാണ് സ്മാർട്ട് ഫോൺ. തലവേദനയുണ്ടാക്കുന്ന ഏഴു പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം ലഭിക്കുന്നത് ചില ആപ്പുകളിലൂടെയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം;

1. ദൂരം അളക്കാം

sm-1

വീട്ടുപകരങ്ങൾ മാറ്റി വാങ്ങുമ്പോഴും, അവ വൃത്തിയായി ഒരുക്കുമ്പോഴുമെല്ലാം അവയുടെ നീളവും വീതിയും മനസ്സിലാക്കേണ്ട കാര്യമുണ്ട്. ഇതിന് സഹായിക്കുന്ന ആപ്പാണ് സൈസ് അപ്പ്. ഈ ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വസ്തുക്കളുടെ നീളം അളക്കാം.

2. റിമോട്ട് കൺട്രോളിന്റെ ബാറ്ററികൾ പരിശോധിക്കാം

sm-2

ടിവിയിലും എസിയിലും മറ്റും ഉപയോഗിക്കുന്ന റിമോട്ട് കൺട്രോൾ ബാറ്ററികളുടെ ആയുസ്സ് അളക്കാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാം. ക്യാമറ ആപ്പ് ഉപയോഗിച്ചാണ് ബാറ്ററി പരിശോധിക്കുന്നത്. റിമോട്ട് കൺട്രോൾ എടുത്തുകൊണ്ട് ക്യാമറയ്ക്ക് അഭിമുഖമായി പിടിക്കുക. ഏതെങ്കിലും ഒരു ബട്ടണിൽ അമർത്തി തെളിയുന്ന പിങ്ക് അല്ലെങ്കിൽ ചുവന്ന നിറത്തിലുള്ള പ്രകാശം ക്യാമറയിൽ തെളിയുന്നത് നോക്കുക. ഇൻഫ്രാ റെഡ് സിഗ്നലുകൾ കാണുമ്പോൾ റിമോട്ട് കൺട്രോൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാം.

3 . സ്പർശിക്കാതെ തന്നെ സ്മാർട്ട് ഫോണിനെ നിയന്ത്രിക്കാം

sm-3

പാചകത്തിനിടയിൽ കൈകൾ വൃത്തിയില്ലെങ്കിലും ഇനി കുഴപ്പമില്ല, വിരലുകൾ കൊണ്ട് തൊടാതെ തന്നെ സ്മാർട്ട് ഫോണിനെ നിയന്ത്രിക്കാം. മുഖത്തെ ഭാവഭേദങ്ങളോ, ആംഗ്യങ്ങളോ ഉപയോഗിച്ച് മ്യൂസിക് വിഡിയോ പ്രവർത്തിപ്പിക്കുകയോ, കോൾ എടുക്കുകയോ ചെയ്യാം. വേവ് കൺട്രോൾ എന്ന ആപ്പാണ് ഇതിനു സഹായിക്കുന്നത്. ആൻട്രോയിഡ്, ഐഒഎസ് വേർഷനുകളിലാണ് ഈ ആപ്പ് ലഭ്യമാവുക.

4. സുരക്ഷിതമായ ഡ്രൈവിങ്

sm-4

ഡ്രൈവിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരാളുടെ ശ്രദ്ധ മുഴുവൻ റോഡിലായിരിക്കും. പലരും സ്പീഡ് ലിമിറ്റ് കൂടുന്നത് ശ്രദ്ധിക്കാറില്ല. എന്നാലിനി അക്കാര്യത്തിലും ടെൻഷൻ വേണ്ട. സ്മാർട്ട് ഫോണിലെ ഈ ആപ്പ് ഓണാക്കി സ്‌ക്രീനിന്റെ വെളിച്ചം കുറച്ച് ഡാഷ് ബോർഡിൽ ഒന്നു വച്ചാൽ മതി. ഡ്രൈവിങ് സ്പീഡ്, ജിപിഎസ് എന്നിവ കൃത്യമായി ആപ്പ് പറഞ്ഞുതരും. ഹഡ്വേ (HUDWAY) എന്നാണ് ഈ ആപ്പിന്റെ പേര്.

5. കംപ്യൂട്ടറിൽ നിന്ന് മെസ്സേജുകൾ അയക്കാം

sm-5

സ്മാർട്ട് ഫോണിന്റെ ബാറ്ററി ഡൗണായി പോയല്ലോ, കൂട്ടുകാർക്ക് ഇനി എങ്ങനെ മെസ്സേജ് അയക്കും എന്നോർത്ത് സങ്കടപ്പെടേണ്ട. മൈറ്റിടെക്സ്റ്റ് (mightytext) എന്ന ആപ്പ് ഉപയോഗിച്ച് പിസിയിൽ നിന്ന് വളരെ ഈസിയായി മെസ്സേജുകൾ അയയ്ക്കാം. സ്വന്തം കംപ്യൂട്ടർ മാത്രമല്ല, ടാബ് ഉപയോഗിച്ചും സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ കൈമാറാം.  

6. മികച്ച തീരുമാനങ്ങൾ എടുക്കാം

sm-six

ഇഷ്ടം പോലെ ആലോചിച്ചു തീരുമാനം എടുക്കാനാണ് പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുക. എന്നാൽ നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടറിഞ്ഞ് നല്ലൊരു തീരുമാനം മറ്റൊരാൾ എടുത്താലോ? ഡിസിഷൻ ക്രാഫ്റ്റിങ് എന്ന ആപ്പാണ് നമ്മുടെ സ്വഭാവ സവിശേഷതകളും ഇഷ്ടങ്ങളും മനസ്സിലാക്കി മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നത്. ആപ്പ് സ്റ്റോറിലും, ഐഒഎസ് ഫോണുകളിലും ഇത് ലഭ്യമാണ്.

7. നിങ്ങളെ സുരക്ഷിതരാക്കും

sm-seven

വീട്ടിലേക്ക് വൈകിയെത്തുമ്പോഴോ, രാത്രികാലങ്ങളിൽ റോഡിൽ ഒറ്റപ്പെട്ടു പോകുമ്പോഴോ ഭയം അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ഭയപ്പെടുമ്പോൾ ശരീരികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിയന്ത്രിക്കാനും ഒരു ആപ്പുണ്ട്. ഗെറ്റ് ബി സെയ്‌ഫ് എന്ന ഈ ആപ്പിന് നമ്മളെ സുരക്ഷിതരാക്കാനും കഴിയും. ഇത് എമർജൻസി കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകൾക്ക് മെസ്സേജുകൾ, വിഡിയോ, ഓഡിയോ എന്നിവ അയയ്ക്കുകയും, നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ജിപിഎസ് ലൊക്കേഷൻ സുഹൃത്തിനു കൈമാറുകയും ചെയ്യും.