Saturday 11 May 2019 12:25 PM IST : By സ്വന്തം ലേഖകൻ

ഇനി ഒരു വർത്തമാനവും ‘സ്വകാര്യമല്ല’; ഭാര്യമാർ സൂക്ഷിക്കുക നിങ്ങളുടെ ഫോൺ ചോർത്തും ഈ കുഞ്ഞൻ ഡിവൈസ്

gps-tapping

ടെക്നോളജിയുടെ ചിറകിലേറിയാണ് നമ്മുടെ ജീവിതം. മറ്റൊരു തരത്തിൽ മനുഷ്യ ജീവിതത്തിന്റെ പേറ്റന്റ് മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിക്കുകയാണ് സാങ്കേതിക വിദ്യ. ശരീരരത്തിന്റെ ഭാഗമായ മൊബൈൽ ഫോണും വിരൽ ഞൊടിച്ചാൽ മുന്നിലേക്കെത്തുന്ന അവശ്യ സാധനങ്ങളും വരെ നാം കൊട്ടിഘോഷിക്കുന്ന ഇത്തരം സാങ്കേതിക വിദ്യകളുടെ സംഗതികളാണ്. എന്നാൽ ഇത്തരം സങ്കേതങ്ങളുടെ അനവസരത്തിലുള്ളതും അനാവശ്യവുമായ ഉപയോഗം പലപ്പോഴും അതിരു കടക്കുന്നതും, അത് പല ജീവിതങ്ങളും തകർക്കുന്നതും നാം കണ്ടിട്ടുണ്ട്. അത്തരമൊരു അപകടകരമായൊരു സാഹചര്യം പൊതുജനശ്രദ്ധയിൽ കൊണ്ടു വരികയാണ് ടെക് വിദഗ്ധൻ രതീഷ് ആർ മേനോൻ.

സ്പൈ ക്യാമറ പോലെയോ അല്ലെങ്കിൽ അതിനേക്കാളോ അപകടകാരിയായ ജിപിഎസ് എന്ന ഡിവൈസാണ് രതീഷ് മേനോൻ മുന്നറിയെപ്പെന്നോണം പരിചയപ്പെടുത്തുന്നത്. സിം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഈ ഡിവൈസ് നിശ്ചിത ഡെസിബൽ ശബ്ദത്തെ മറ്റൊരിടത്തേക്കുള്ള ഫോണിലേക്ക് എത്തിക്കുന്നു. ഉദാഹരണത്തിന് ഈ ഡിവൈസ് ഒരു മുറിയിൽ സ്ഥാപിച്ചാൽ അവിടെ നിന്നുള്ള ഫോൺ സംഭാഷണമോ വാട്സ് ആപ്പ് വോയ്സ് നോട്ടോ മറ്റൊരു ഫോണിലേക്ക് സന്ദേശ രൂപത്തിൽ എത്തിക്കാൻ കഴിയും. നാം രഹസ്യമായി പങ്കുവയ്ക്കുന്ന സംഭാഷണങ്ങൾ, വിവരങ്ങൾ മറ്റൊരു അകലെയുള്ള മറ്റൊരു ഫോണിലേക്ക് ഞൊടിയിട കൊണ്ട് എത്തുമെന്ന് സാരം. ബിസിനസ്കാരേയും പരസ്പരം സംശയാലുക്കളായ ഭാര്യാ–ഭർത്താക്കൻമാരേയും ലക്ഷ്യം വച്ചുള്ള ഈ ഡിവൈസ് ഇന്ന് പല ഓൺലൈൻ വിപണികളിലും സുലഭമാണ്. ആയിരം രൂപയിൽ താഴെ മാത്രമാണ് ഇതിന്റെ വില.

ജിപിഎസ് ഡിവൈസിന്റെ പ്രവർത്തനം വിശദമാക്കുന്ന രതീഷ് മേനോന്റെ വിശദമായ വിഡിയോ ചുവടെ;