Saturday 07 March 2020 09:43 AM IST : By സ്വന്തം ലേഖകൻ

താര കല്യാണിന്റെ ചിത്രത്തിനായി പരക്കം പാച്ചിൽ; നാണക്കേടിന്റെ കണക്കുമായി ഗൂഗിൾ; കൂടുതൽ പേർ തിരഞ്ഞത് ഇവിടെ നിന്ന്

thara-google-

മറ്റുള്ളവരെ വേദനിപ്പിക്കുന്ന സോഷ്യൽ മീഡിയ തോന്ന്യാസങ്ങളുടെ ഒടുവിലത്തെ ഇരയാണ് താര കല്യാൺ. മേലും കീഴും നോക്കാതെ തോന്നിയ മാതിര വാർത്ത പടത്തു വിട്ടപ്പോൾ സോഷ്യൽ മീഡിയ കണ്ടത് താര കല്യാൺ എന്ന അമ്മയുടെ കണ്ണീരാണ്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾ നിറയുന്നുമുണ്ട്. സോഷ്യൽ മീഡിയ ദുഷ്പ്രചരണങ്ങൾ സകല പരിധികളും ലംഘിക്കുന്നതായി പ്രതിഷേധക്കുറിപ്പിലൂടെ പലരും തുറന്നു പറയുന്നു.

ഇപ്പോഴിതാ താരയുടെ ഫെയ്സ്ബുക്ക് വിഡിയോക്കു പിന്നാലെ ഇത് സംബന്ധിച്ച് മറ്റൊരു വിവരമാണ് ഗൂഗിൾ നൽകുന്നത്. താരയുടെ ഫെയ്സ്ബുക്ക് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതു മുതൽ വിവാദ ചിത്രം തേടി നിരവധി പേരാണ് ഗൂഗിളിനെയും മറ്റു സേർച്ച് എൻജിനുകളെയും ഫെയ്സ്ബുക്കിനെയും സമീപിച്ചത്. ഇതിന്റെ വ്യക്തമായ കണക്കുകളെല്ലാം ഗൂഗിളിൽ ലഭ്യമായെന്ന് അവര്‍ പറയുന്നു. മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ സേർച്ചിങ് തുടങ്ങിയത്. ഇതുവരെ ആരും ഗൂഗിളിൽ തിരച്ചിൽ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളിൽ ഗൂഗിളിന്റെ ട്രന്റിങ് ലിസ്റ്റിൽ ഇടംപിടച്ചു. വൈകുന്നേരവും രാത്രിയും മലയാളികൾ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു.

thara-k

യുഎഇ, ഖത്തർ, ബഹറൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സേർച്ചിങ് വന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫോട്ടോ കണ്ടെത്താനുളള, വിദേശത്തുള്ള മലയാളികളുടെ ആകാംക്ഷയാണ് ഈ സേർച്ചിങിൽ നിന്ന് വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. താര കല്യാൺ വൈറൽ, താര കല്യാൺ വൈറൽ വിഡിയോ, താര കല്യാൺ വിഡിയോ, താരാ കല്യാൺ ലേറ്റസ്റ്റ് എന്നൊക്കെ ഗൂഗിളിൽ തിരഞ്ഞവരുണ്ടെന്നാണ് കണക്ക്.

മകള്‍ സൗഭാഗ്യയുടെ വിവാഹത്തിനിടയിൽ പകർത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചതോടെയാണ് കടുത്ത പ്രതികരണവുമായി താരയെത്തുന്നത്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു.