Wednesday 07 February 2018 02:43 PM IST : By സ്വന്തം ലേഖകൻ

അയച്ച മെസേജുകൾ ഇനി കൈവിട്ടു പോകില്ല; വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞ് പിൻവലിക്കാവുന്ന സൗകര്യം വരുന്നു

watsapp

വാട്സ് ആപ്പിലും മെസഞ്ചറിലും സന്ദേശങ്ങൾ അയച്ചുപോയാൽ പിന്നെ പോയതാ എന്നോർത്തിരിക്കേണ്ട. ഇതാ അയച്ച സന്ദേശങ്ങൾ തിരിച്ചുവിളിക്കാനുള്ള സൗകര്യവുമായി വാട്സ്ആപ്പ്. പുതിയ രണ്ട് ഫീച്ചറുകള്‍ ആണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുന്ന ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അഞ്ച് മിനുറ്റിനുള്ളില്‍ തന്നെ കാൻസൽ ചെയ്ത് അയച്ച മെസെജുകൾ പിന്‍വലിക്കാമെന്നതാണ് പുതിയ സൗകര്യം. ഇതിനോടൊപ്പം അയക്കുന്ന ടെക്സ്റ്റ് മെസെജുകളുടെ ഫോണ്ട് സ്റ്റൈൽ ഇറ്റാലിക്ക്‌സ്, ബോള്‍ഡ് എന്നി മോഡലുകളിലാക്കാനും ഓപ്ഷനുണ്ടാകും. അതിന് പ്രത്യേക കോഡുകളോ ഒരൊറ്റ ടാപ്പിലുള്ള സൗകര്യമോ ആണ് വാട്ട്സ്ആപ് ഒരുക്കുക.

പരീക്ഷണാടിസ്ഥാനത്തിലാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരുന്നത്. പുതിയ ഫീച്ചറിന് ഉപയോക്താക്കളിൽ നിന്ന് അനുകൂല പ്രതികരണങ്ങള്‍ ആണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ എല്ലാ ആൻഡ്രോയ്ഡ് ഐഓഎസ് വെർഷനിലും ഇത് ലഭ്യമാക്കും.