Tuesday 06 March 2018 03:06 PM IST : By സ്വന്തം ലേഖകൻ

മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുന്നു; പുതിയ വാട്സാപ്പ് മാറ്റങ്ങള്‍

watsapp1

ഫെയ്സ്ബുക്കിനൊപ്പം വാട്സാപ്പും മുഖം മിനുക്കുകയാണ്. പുതിയ സാങ്കേതിക മാറ്റങ്ങള്‍ പലതും വന്നു കഴിഞ്ഞിരിക്കുന്നു. ഇതാ ഏറ്റവും പുതുതായി വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുകയാണ്. നിലവില്‍ ഏഴ് മിനിറ്റാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള പരിധി. ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്തും. കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്.

ചിത്രം, വീഡിയോ, ടെക്സ്റ്റ് തുടങ്ങിയവയിലേത് സന്ദേശവും അയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണുള്ളത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്തെന്ന അറിയിപ്പ് സന്ദേശം അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കുന്നതായി ഇപ്പോഴും തുടരുന്നു.

watsapp2

വാട്സാപ്പിന്റെ ഈ ഫീച്ചറിന് മികച്ച സ്വീകാര്യതയാണ് ടെക് ലോകത്തു നിന്നും സുക്കര്‍ബെര്‍ഗ് ടീമിന് ലഭിക്കുന്നത്.