Wednesday 18 April 2018 02:26 PM IST : By സ്വന്തം ലേഖകൻ

വെഡ്ഡിങ് ഫൊട്ടോഗ്രഫിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ഇതാദ്യാ! വവ്വാല്‍ ഫൊട്ടോ കണ്ട് സോഷ്യല്‍മീഡിയ

photography

വെഡ്ഡിങ് ഫൊട്ടോഗ്രഫിയുടെ പല തരം വെറൈറ്റികളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ആര്‍ക്കും ലഭിക്കാത്ത ആങ്കിളില്‍ ഏറ്റവും നല്ല ചിത്രം തന്നെ പകര്‍ത്താന്‍ ശ്രമിക്കുന്ന ഫൊട്ടോഗ്രഫര്‍മാരുടെ പലതരം പെടാപ്പാടുകളും നമ്മള്‍ കണ്ടുകാണും. എന്നാല്‍ ഫൊട്ടോഗ്രഫിയുടെ  ഇത് പോലൊരു അവസ്ഥാന്തരം ഇതാദ്യായിട്ടാണെന്നു പറയുകയാണ് സോഷ്യല്‍മീഡിയ. ഒരു വിവാഹ ഫോട്ടോ എടുക്കാന്‍ തലകുത്തി മരത്തില്‍ തൂങ്ങിയാടുന്ന ഫൊട്ടോഗ്രഫറുടെ സാഹസികത കണ്ടാണ് ആളുകള്‍ ഇങ്ങനെ പറയുന്നത്.

wed1

മരത്തില്‍ തൂങ്ങി കിടന്ന് ഫോട്ടോ എടുക്കുന്ന വിഷ്ണു വൈറ്റ് റാമ്പ് എന്നയാളുടെ ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍   ഫോട്ടോഗ്രാഫറുടെ ഈ കഷ്ടപ്പാട് വെറുതെയായില്ലെന്ന്  ഏറെ വ്യത്യസ്തമായ ഫോട്ടോ കാണുന്ന ആരും പറയും എന്നതാണ് സത്യം.

wed2