Wednesday 03 February 2021 02:33 PM IST : By സ്വന്തം ലേഖകൻ

‘3 ടിക്ക് വന്നാൽ വാട്സാപ്പ് സന്ദേശം ഗവൺമെന്റ് കാണും, കോൾ റെക്കോഡ് ചെയ്യും’: പ്രചരണങ്ങൾക്കു പിന്നിൽ: കുറിപ്പ്

whatsapp-tick

വാട്സാപ്പ് ചാറ്റിനും കോളിനും പുതിയ നിയമങ്ങൾ നടപ്പിലാകുന്നു എന്നതാണ് സോഷ്യൽ മീഡിയയിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള ചൂടുള്ള വാർത്ത. വാർത്തയുടെ സത്യാവസ്ഥ തിരിച്ചറിയും മുമ്പേ നിരവധി പേർ വാർത്ത ഷെയർ ചെയ്യുകയും ചെയ്തു. വാട്സാപ്പ് ചാറ്റിലെ രണ്ട് ടിക്കിന്റെ സ്ഥാനത്ത് മൂന്ന് ടിക്ക് കണ്ടാൽ നമ്മുടെ സന്ദേശങ്ങൾ മെസ്സേജ് ഗവൺമെന്റ് നിരീക്ഷിക്കും എന്നായിരുന്നു സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇത്തരം പ്രചരണങ്ങളെ പൊളിച്ചടുക്കി കേരള പൊലീസ് രംഗത്തെത്തുകയാണ്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പിഐബി ഫാക്ട് ചെക്ക് വിശദീകരിച്ചതായി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഈ പേജിലേക്ക് മെസ്സേജ് അയക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശം ഇങ്ങനെ:

നാളെ മുതല്‍ വാട്സ്‌ആപ്പ് നും വാട്സ്‌ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ (വോയിസ്‌ ആന്‍ഡ് വീഡിയോ കാള്‍ )

1. എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും.

2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.

3. വാട്സ്‌ആപ്പ്, ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.

4. ഫോണ്‍ മിനിസ്ട്രി സിസ്റ്റംത്തോട് കണക്‌ട് ചെയ്യപ്പെടും.

5. അനാവശ്യ മെസ്സേജുകള്‍ ആര്‍ക്കും സെന്റ് ചെയ്യരുത്.

6. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്ബോള്‍ കുട്ടികളോടും മുതിര്‍ന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാന്‍ പറയുക.

7. ഗവണ്‍മെന്റ് നോ പ്രൈംമിനിസ്റ്റര്‍ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് എതിരെയും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ സോഷ്യല്‍ മീഡിയയില്‍ ഇടുകയോ ചെയ്യാതിരിക്കുക.

8. രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകള്‍ ഈ അവസ്ഥയില്‍ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവര്‍ത്തിയാണ്. വാറണ്ടില്ലാതെ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ചാന്‍സുണ്ട്.

9. സീരിയസ് ആയിട്ടുള്ള സൈബര്‍ക്രൈം ഒഫന്‍സ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്.

10. എല്ലാ ഗ്രൂപ്പ് മെമ്ബേഴ്സും മോഡറേറ്റര്‍സും സീരിയസായി എടുക്കേണ്ടതാണ്

11. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക