Monday 30 April 2018 05:09 PM IST : By സ്വന്തം ലേഖകൻ

എത്രപേര്‍ക്കറിയാം, വാട്സാപ്പില്‍ ഒളിഞ്ഞിരിക്കുന്ന ഈ ചതിക്കുഴി

whatsapp

ഏറ്റവും സ്വകാര്യമായത് എന്ന് നിങ്ങള്‍ കരുതുന്ന വാട്സാപ്പ് അക്കൗണ്ട് എപ്പോഴും വിശ്വസനീയമാണോ. ഏറ്റവും സെയ്ഫ് എന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കില്‍ സ്വയം ഒന്ന് ചോദിക്കൂ,  നിങ്ങള്‍ നമ്പര്‍ മാറുന്നതനുസരിച്ച് ഓരോ നമ്പരിലുമുള്ള വാട്സാപ്പ് അക്കൗണ്ടുകള്‍ സ്ഥിരമായി ഡിലീറ്റ് ചെയ്യാറുണ്ടോ. അതോ വെറുതെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാറാണോ പതിവ്. പല നമ്പറുകളില്‍ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടോ. ഈ ചോദ്യങ്ങളെല്ലാം സ്വയം സൂക്ഷ്മമായി പരിശോധിക്കൂ.

നിങ്ങളുടെ ചെറിയ അശ്രദ്ധകള്‍ പിന്നീട് വലിയ പ്രശ്നങ്ങളിലേക്കായിരിക്കും നിങ്ങളെ ചെന്നെത്തിക്കുക എന്നാണ് സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍സ് വിദഗ്ധന്‍ രതീഷ് ആര്‍ മേനോന്‍ പറയുന്നത്.  വാട്ട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള മാര്‍ഗവും വിശദീകരിക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.



സെറ്റിങ്ങ്സ് എടുത്ത് അക്കൗണ്ട് എന്നതിൽ ഡിലീറ്റ് മൈ അക്കൗണ്ട് എന്നതും ഫേസ്ബുക്ക് ആണെങ്കിൽ ആപ്പിൽ മെനുവിൽ അക്കൗണ്ട് സെറ്റിങ്ങ്സ് എന്നതിൽ ജെനറൽ എന്നതിൽ മാനേജ് അക്കൗണ്ട് എന്നതു വഴി ഡീ ആക്റ്റിവേറ്റും ചെയ്യാം.