Thursday 17 January 2019 12:29 PM IST : By സ്വന്തം ലേഖകൻ

ഇനി ചറപറാ ടൈപ്പ് ചെയ്തു വിയർക്കണ്ട; ഒന്ന് പറഞ്ഞാല്‍ മതി, വാട്‌സ്ആപ്പ് നിങ്ങൾക്ക് വേണ്ടി 'ടൈപ്പ്' ചെയ്യും!

whatsaap-voice-typing

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ ഏറെയും മെസേജ് ടൈപ്പ് ചെയ്യാൻ മടിയുള്ളവരാണ്. ഒരു പുതിയൊരു സൗഹൃദം ഉണ്ടാകുമ്പോൾ ആദ്യ ദിവസങ്ങളിൽ ചറപറാ ടൈപ്പ് ചെയ്യാൻ ഭയങ്കര ആവേശമാണ്. എന്നാൽ രണ്ടു ദിവസം കഴിയുന്നതോടെ മടിയാകും. ഒടുവിൽ ഹായ്, ഹാലോ, ഇമോജികൾ എന്നിവയിട്ട് ഒറ്റ മറുപടിയിൽ ചാറ്റ് അവസാനിപ്പിച്ച് മടങ്ങും. ചിലരാണെങ്കിലോ ഫോൺ വഴി സംസാരം തുടങ്ങും.

വാട്‌സ്ആപ്പിൽ ഇതാ മടിയന്മാരും മടിച്ചികൾക്കുമായി ഒരു കിടിലൻ ആപ്പ് വന്നിരിക്കുന്നു. ഒന്ന് പറഞ്ഞാൽ മാത്രം മതി, വാട്‌സ്ആപ്പ് 'ടൈപ്പ്' ചെയ്‌തോളും. കീബോര്‍ഡിനൊപ്പമുള്ള മൈക്കാണ് ശബ്ദം ഡിക്‌റ്ററ്റ് ചെയ്ത് അത് മെസേജ് ആയി ടൈപ്പ് ചെയ്യുന്നത്. വോയ്സ് മെസേജിനുള്ള സൗകര്യം വാട്‌സ്ആപ്പിൽ ഉണ്ടെങ്കിലും അതുപയോഗപ്പെടുത്താൻ പലർക്കും മടിയാണ്. അവർക്ക് കൂടി ഉപകാരപ്പെടുന്നതാണ് ഈ പുത്തൻ ഫീച്ചർ.

നിങ്ങൾ ചെയ്യേണ്ടത്, മെസേജ് ടൈപ്പ് ചെയ്യാനുള്ള കീബോര്‍ഡിനുള്ള മൈക്കില്‍ ടച്ച് ചെയ്യണം. പിന്നീട് ടൈപ്പ് ചെയ്യാനുള്ള മെസേജ് പറയണം. ഇതോടെ വാട്‌സ്ആപ്പ് തന്നെ മെസേജ് ടൈപ്പ് ചെയ്യും. ഈ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ആന്‍ഡ്രോയിഡ് സ്മാർട്ഫോണുകളില്‍ കീബോര്‍ഡിന്റെ വലതു വശത്ത് മുകളിലായും ഐഒസില്‍ താഴെയുമാണ് മൈക്കുള്ളത്. മെസേജ് എഡിറ്റ് ചെയ്യാനും ഈ ഫീച്ചറിലൂടെ സാധിക്കും.