Tuesday 01 January 2019 09:48 AM IST : By സ്വന്തം ലേഖകൻ

അപ്ഡേഷൻ; ഇന്നു മുതൽ ഈ ഫോണുകളിൽ വാട്സ് ആപ്പ് ലഭ്യമാകില്ല

wapp

അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി പഴയകാല ഗാഡ്ജറ്റുകളിൽ പുതുവർഷം മുതൽ വാട്സ്ആപ് ലഭ്യമാകില്ല. വാട്സ് ആപ്പില്‌‍ ഇതിനിടെ തന്നെ അനേകം പുതിയ ഫീച്ചറുകൾ വന്നു കഴിഞ്ഞു. എന്നാൽ നിലവിൽ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഫോണുകളിൽ അവ ലഭ്യമാകില്ല. ഇതിനാല്‍ തന്നെ ഇത്തരം ഫോണുകളില്‍ വാട്ട്സ്ആപ്പ് സേവനം നിര്‍ത്തുന്നതാണ് അഭികാമ്യമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. വാട്സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. .

വാട്ട്സ്ആപ്പ് ആപ്ലിക്കേഷൻ ലഭ്യമാകാത്ത ഫോണുകള്‍ ചുവടെ;

1. ആന്‍ഡ്രോയ്ഡ് 2.3.3 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
2. വിന്‍ഡോസ് ഫോണ്‍ 8.0 പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
3. ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6
4. നോക്കിയ സിംബിയന്‍ എസ്60
5. ബ്ലാക്ക് ബെറി 10
6. നോക്കിയ എസ്40

വാട്ട്സ്ആപ്പിന്‍റെ എല്ലാ സേവനവും കിട്ടണമെങ്കില്‍ അപ്ഗ്രേഡ് ചെയ്യേണ്ട പതിപ്പുകള്‍

ആന്‍ഡ്രോയ്ഡ് 4.0ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക

ഐഫോണില്‍ ഐഒഎസ് 8 ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക

വിന്‍ഡോസ് ഫോണില്‍ 8.1 മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക.