Wednesday 21 August 2019 06:50 PM IST : By സ്വന്തം ലേഖകൻ

സന്ദേശങ്ങളും, വിഡിയോകളും ഡിലീറ്റ് ആകും! വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറിനു മുമ്പ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

wapp

പുത്തൻ ഫീച്ചറുകളും പുതിയ അപ്ഡേറ്റുകളുമായി ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ് ആപ്പ്. കൂടുതല്‍ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശമാണെങ്കില്‍ രണ്ട് ആരോ ഐക്കണും ഒപ്പം അറിയിപ്പും ലഭിക്കുമെന്നതാണ് പുതിയ ഫീച്ചര്‍. എന്നാല്‍, ലഭിച്ച സന്ദേശം എത്ര തവണ ഫോര്‍വേഡ് ആയതാണെന്ന് കൃത്യമായി കാണിക്കില്ല. ഫോര്‍വേഡ് പരിധി നിയന്ത്രിക്കാനായി ജൂലായ് അവസാനം അവതരിപ്പിച്ച അപ്ഡേറ്റിന്റെ തുടര്‍ച്ചയാണിത്.വ്യാജസന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിലൂടെയുണ്ടാകുന്ന സാമൂഹികപ്രശ്‌നങ്ങള്‍ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

വാട്ട്സാപ്പ് പുതിയ അപ്‌ഡേറ്റ് ഉടൻ ഔദ്യോഗികമായി പുറത്തുവരുമെന്നാണ് ടെക് ലോകത്തെ വിദഗ്ധർ നൽകുന്ന മറ്റൊരു സൂചന. വൈകാതെ ആൻഡ്രോയ്ഡ്, ഐഫോൺ തുടങ്ങി എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് ലഭ്യമാകും. ഒരു വർഷത്തിലേറെയായുള്ള വാട്ട്സാപ്പ് ഡാറ്റ ബാക്കപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം വാട്ട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് വാട്ട്‌സ്ആപ്പിലെ എല്ലാ സന്ദേശങ്ങളും ഡാറ്റയും ഡിലീറ്റ് ചെയ്യും.

അഞ്ച് പേർക്കായി മെസേജ് ഫോർവേഡ് ചെയ്യാവുന്ന പുതിയ ഫീച്ചർ അടുത്ത അപ്ഡേറ്റിൽ വാട്ട്സാപ്പിൽ ഉണ്ടാകുമെന്നതാണ് മറ്റൊരു മാറ്റം. തുടർച്ചയായുള്ള ശബ്ദ സന്ദേശങ്ങള്‍ ക്രമാനുഗതമായി പ്ലേ ചെയ്യുന്ന ഫീച്ചർ വാട്സ് ആപ്പ് നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു.