Tuesday 02 February 2021 12:26 PM IST : By സ്വന്തം ലേഖകൻ

വായുവിലൂടെ ഒന്നിലധികം ഉപകരണങ്ങൾ ഒരേസമയം ചാർജ് ചെയ്യാം; പുത്തന്‍ സാങ്കേതികവിദ്യയുമായി ഷവോമി

xiaommm5434dff

വായുവിലൂടെ ഒന്നിലധികം ഉപകരണങ്ങൾ ഒരേസമയം ചാർജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഷവോമി. ഷവോമിയുടെ എംഐ എയർ ചാർജ് വഴിയാണ് ഒരേസമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുക.  ഷവോമി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയെങ്കിലും ഉത്പന്നം മാര്‍ക്കറ്റിലെത്താന്‍ ഇനിയും വൈകും.

എംഐ എയർ ചാർജിന്റെ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാർജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക. "സ്പീക്കറുകൾ, ഡെസ്ക് ലാമ്പുകൾ, മറ്റു വീട്ട് ഉപകരണങ്ങളുടെയെല്ലാം ഡിസൈൻ വൈകാതെ വയർലസ്സ് സംവിധാനത്തിലേക്ക് മാറും."- കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.