Friday 09 February 2018 09:54 AM IST : By സ്വന്തം ലേഖകൻ

കനിഹക്കെന്താ കൊമ്പുണ്ടോ? വനിത ഫിലിം അവാർഡ്സ് വേദിയിൽ കുസൃതിയുമായി താരം

kaniha2

അൽപം സീരിയസായിരിക്കണം എന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ചാണത്രേ കനിഹ  വനിത ഫിലിം അവാർഡ് വേദിയിൽ എത്തിയത്. ഇത്തവണ കനിഹയുടെ റോൾ അവാർഡ് നൽകുകയാണല്ലോ. അപ്പോൾ ഇത്തിരി സീരിയസ്നെസ് തീർച്ചയായും വേണം.

റെഡ് കാർപ്പെറ്റിലൂടെ വേദിയുടെ അടുത്ത് എത്തും വരെ ആള്  പ്രതിജ്‍ഞ നിറവേറ്റി. പെട്ടെന്നാണ് നോട്ടം വേദിയ്ക്കരികിൽ നിലത്ത് കൂട്ടി വച്ചിരുന്ന കൃത്രിമ കൊമ്പുകളിലേക്ക് നീങ്ങിയത്.
കൊള്ളാമല്ലോ.. ഡാൻസേഴ്സിന്റെയാണോ? കൊമ്പുകളുടെ സൂക്ഷിപ്പുകാരൻ ചിരിയോടെ തലയാട്ടി.

അതോടെ കനിഹ തനി കനിഹയായി. കൊമ്പുകളിൽ നിന്നൊന്ന് ചാടിയെടുത്ത് തലയിൽ വച്ചു. പൊട്ടിച്ചിരിയും ചുവടുവയ്പ്പുമായി ഒരു ചിന്ന ഡാൻസ് പെർഫൊമെൻസ് തന്നെ അരങ്ങേറി.

ഇടയിലാരോ ഓർമ്മിപ്പിച്ചു. ‘മാഡം...  സ്റ്റേജിൽ കയറാൻ സമയമായി’.
‘അയ്യോ.. ദേ വരുന്നു.’

ചുറ്റും നൃത്തമാസ്വദിച്ചു നിന്നവർക്ക് ഒരുഫ്ലൈയിങ് കിസ്സും കൊടുത്ത് കനിഹ വേദിയിലേക്ക്.