Thursday 22 March 2018 02:50 PM IST : By സ്വന്തം ലേഖകൻ

വനിത ഫിലിം അവാർഡ്‌സ് 2017; യൂട്യൂബിൽ റിലീസ് ചെയ്തു

vfa-new

വനിത ഫിലിം അവാർഡ്‌സ് 2017 ന്റെ അവിസ്മരണീയ ആഘോഷരാവ് യൂട്യൂബിൽ റിലീസ് ചെയ്തു. ഏപ്രിൽ രണ്ടിന് ഞായറാഴ്ച വൈകുന്നേരം 4.30ന്  മഴവിൽ മനോരമയിലൂടെ വനിത ഫിലിം അവാർഡ്‌സ് സംപ്രേക്ഷണം ചെയ്തിരുന്നു.

വനിത താരരാവിനെക്കുറിച്ച് പറയുകയാണെങ്കിൽ അതിസുന്ദരം എന്ന് ഒറ്റവാക്കിൽ പറയാം. കാരണം വനിതയുടെ പതിനാലാമത് ഫിലിം അവാർഡുദാന ചടങ്ങ് അത്രയ്‌ക്ക് മനോഹരമായിരുന്നു. തമന്ന, ആമി ജാക്സൺ, രാധിക ആപ്‌തെ, കമാലിനി മുഖർജി, ഇഷ തൽവാർ, അമല പോൾ, പ്രിയാ മണി തുടങ്ങിയ തെന്നിന്ത്യൻ താരസുന്ദരികളുടെ ചടുലമായ നൃത്തച്ചുവടുകൾ കാണികളെ ഒന്നടങ്കം വിസ്മയിപ്പിച്ചു. ഇതുവരെ കാണാത്ത രീതിയിലുള്ള ഉഗ്രൻ ഡാൻസ് പെർഫോമൻസായിരുന്നു താരങ്ങൾ കാഴ്ചവച്ചത്.

താളവും നൃത്തവും ഒരുപോലെ സമന്വയിച്ച വേദിയിൽ താരങ്ങൾ നിറഞ്ഞാടി. ഇമ ചിമ്മാതെ പ്രേക്ഷകരെ പിടിച്ചിരുത്തിയ മാന്ത്രികതയായിരുന്നു നൃത്തരംഗങ്ങൾക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ മലയാളികൾ പങ്കെടുത്ത വോട്ടെടുപ്പിലൂടെ നിർണയിച്ച ജനപ്രിയ പുരസ്കാരങ്ങൾ സമ്മാനിച്ച ചടങ്ങ് കൊച്ചിക്കു മറക്കാനാവാത്ത അനുഭവമായി.

വനിത ഫിലിം അവാർഡ്‌സ് 2017, ഇനി യൂട്യൂബിലൂടെ കാണാം;