Friday 09 February 2018 09:55 AM IST : By സ്വന്തം ലേഖകൻ

‘ആക്ഷൻ ഹീറോ ഋത്വിക് റോഷന്റെ’ കിടിലൻ സെൽഫി

nivin00

പുതുമുഖ നായകനുള്ള വനിത ഫിലിം അവാർഡ് സ്വീകരിക്കാനെത്തിയതാണ് വിഷ്ണുവും ബിബിനും. പോപ്പുലർ ആക്ടർ പുരസ്കാരം സ്വീകരിക്കാനെത്തിയത് നിവിൻ പോളി. ഇനി അല്പം ഫ്ളാഷ്ബാക്ക്. ബിബിനും വിഷ്ണുവും സിനിമാമോഹവുമായി നടക്കുന്ന കാലത്ത് നിവിനെ കണ്ടിട്ടുണ്ട്, ‘മലർവാടി ആർട്സ് ക്ലബി’ന്റെ ഷൂട്ടിങ് സെറ്റിൽ.

അന്ന് നിവിൻ അരങ്ങേറ്റ ചിത്രത്തിന്റെ അമ്പരപ്പിൽ നിൽക്കുന്ന നാണം കുണുങ്ങിയായിരുന്നെന്ന് വിഷ്ണു – ബിബിൻമാർ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജും തിരക്കഥയെഴുതിയ ‘അമർ അക്ബർ അന്തോണി’ സൂപ്പർഹിറ്റായത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്.

ഇവരുടെ തിരക്കഥയിൽ വിരിഞ്ഞ ‘കട്ടപ്പനയിലെ ഋത്വിക് റോഷ’നിൽ വിഷ്ണു തന്നെ നായകനുമായി. ‘ഇനി നിങ്ങൾ മൂന്നും ചേരുന്ന സിനിമ എന്നാണാവോ?’

‘തൽക്കാലം ഒരു സെൽഫി ആകാ’മെന്നായി അവർ. ആ സെൽഫിക്കു നൽകിയ പേരോ? ‘ആക്ഷൻ ഹീറോ ഋത്വിക് റോഷൻ.’