Wednesday 28 February 2018 02:15 PM IST : By സ്വന്തം ലേഖകൻ

ബാക്ക് ടു ഗോൾഡൻ ഡെയ്‌സ്.. പവർ പാക്ഡ് പെർഫോമൻസുമായി ചാക്കോച്ചൻ (വിഡിയോ)

kunjakko-dance21

വനിത താരനിശയിൽ നടൻ കുഞ്ചാക്കോ ബോബനെ കണ്ടവരെല്ലാം പറഞ്ഞത് ഇങ്ങനെയാണ്, എന്തു സുന്ദരനാ ഈ ചാക്കോച്ചൻ. ഇപ്പോഴും അതേ ക്യൂട്ട് ലുക്ക്, എലഗന്റ്... ഒരു അവാർഡ് നിശയിൽ ചാക്കോച്ചന്റെ ആദ്യത്തെ ഡാൻസ് പെർഫോമൻസ് കണ്ട പ്രേക്ഷകരും ഞെട്ടി. എന്തൊരു പവർ പാക്ഡ് പെർഫോമൻസാ!! അത്രയ്‌ക്ക് എനർജിയായിരുന്നു തുടക്കം മുതൽ ഒടുക്കം വരെയും.. ഒറ്റയടിക്ക് 15 വയസ്സ് കുറഞ്ഞതു പോലെ. അനിയത്തിപ്രാവിലും നിറത്തിലും ചന്ദാമാമയിലുമെല്ലാം കണ്ട റൊമാന്റിക് ഹീറോ ആയി ചാക്കോച്ചൻ വേദി നിറഞ്ഞപ്പോൾ തിങ്ങി നിറഞ്ഞ പതിനായിരങ്ങളും കൂടെ ആടി. സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്ന ദുൽഖർ സൽമാനും ഫഹദ് ഫാസിലും നസ്രിയയുമെല്ലാം ഇരിപ്പിടത്തിൽ ഇളകിയാടിയപ്പോൾ നക്ഷത്ര രാവിൽ ചാക്കോച്ചൻ രാജകുമാരനായി മാറി.

കിടിലൻ വിഡിയോ കാണാം;