Tuesday 27 February 2018 05:22 PM IST : By സ്വന്തം ലേഖകൻ

'അവാർഡ് എനിക്കല്ല, സമീറയ്ക്കാണ്!'; മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതി പറയുന്നു

parvathy2109

വനിത ഫിലിം അവാർഡ്‌സ് 2018 ൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് പാർവതി. ടേക്ക്ഓഫിലെ അവിസ്മരണീയമായ പ്രകടനമാണ് പാർവതിയെ അവാർഡിന് അർഹയാക്കിയത്. വനിതാ ഓൺലൈനിനു വേണ്ടി സംസാരിച്ചപ്പോഴും പാർവതി വ്യക്തമാക്കിയത്  അതുതന്നെയായിരുന്നു. അവാർഡ് എനിക്കല്ല, സമീറയ്ക്കാണ് എന്നായിരുന്നു പാർവതിയുടെ ആദ്യ പ്രതികരണം. വിഡിയോ കാണാം;