Tuesday 27 February 2018 12:44 PM IST : By സ്വന്തം ലേഖകൻ

രണ്ടു തലമുറയിലെ താരങ്ങൾ ഒരുമിച്ച പുരസ്‌കാര രാവ് അതിസുന്ദരം!

awards-new
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പതിനായിരക്കണക്കിനു സിനിമാപ്രേമികളുടെ ആരവങ്ങളുയർന്ന വേദിയിൽ മലയാളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്‌കാരമായ വനിത ഫിലിം അവാർഡുകൾ സമ്മാനിച്ചു. കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ പുരസ്കാരരാവ് മലയാളസിനിമയിലെ രണ്ടുതലമുറയിലെ താരങ്ങളുടെ സംഗമം കൂടിയായി. ആവേശം കൂട്ടാൻ ടോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും.

മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിൽ (തൊണ്ടിമുതലും ദൃക്സാക്ഷിയും) സംവിധായകൻ ലാൽ ജോസിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജു വാരിയരും (ഉദാഹരണം സുജാത) പാർവതിയും (ടേക്ക് ഓഫ്) നടി ജലജയിൽ നിന്ന് ഏറ്റുവാങ്ങി. ജനകീയതാരത്തിനുള്ള പുരസ്കാരം ദുൽഖർ സൽമാൻ നടി ശ്രുതി ഹാസനിൽ നിന്നു സ്വീകരിച്ചു. മികച്ച ചിത്രമായി ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മഹേഷ് നാരായണന്‍, നിർമാതാവ് മേഘ രാജേഷ്, മറ്റൊരു നിർമ്മാതാവായ ഷെബിൻ ബക്കർ എന്നിവർ സംവിധായകൻ വൈശാഖിൽ നിന്നു പുരസ്കാരം സ്വീകരിച്ചു. മികച്ച സംവിധായകനായി ദിലീഷ് പോത്തൻ (തൊണ്ടിമുതലും ദൃക്സാക്ഷിയും) തിരഞ്ഞെടുക്കപ്പെട്ടു.  വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സീമയ്ക്കു സമ്മാനിച്ചത് സീമയുടെ ആദ്യചിത്രത്തിലെ നായകൻ രവികുമാർ.

സ്പെഷൽ പെർഫോമൻസ് പുരസ്കാരം നടൻ ജയസൂര്യയും (ആട് 2) നടി അനു സിത്താരയും (രാമന്റെ ഏദൻതോട്ടം) നേടി. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നു നിർമിച്ചു ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ‘ഉദാഹരണം സുജാത’യാണു ജനപ്രിയ സിനിമ. രാമന്റെ ഏദൻതോട്ടത്തിലൂടെ കുടുംബസദസ്സുകളുടെ മനംകവർന്ന കുഞ്ചാക്കോ ബോബനാണു മികച്ച ഫാമിലി ഹീറോ. മായാനദിയിലൂടെ യുവസമൂഹത്തിന്റെ പ്രണയമുഖങ്ങളായി മാറിയ ടൊവിനോ തോമസും ഐശ്വര്യലക്ഷ്മിയും മികച്ച റൊമാന്റിക് ഹീറോയും ഹീറോയിനുമായി. നടി ശ്രീദേവിക്കു പ്രണാമമർപ്പിച്ചാണു ചടങ്ങുകൾ തുടങ്ങിയത്.

വനിത ചലച്ചിത്ര അവാർഡ് നിശയുടെ മുഖ്യ പ്രായോജകർ സെറയാണ്. പവേർഡ് ബൈ സ്പോൺസർ ജോസ്കോ ജ്വല്ലേഴ്സ്. എംആർഎഫ് വേപോക്യൂർ പെയിന്റ്സ് കളർ പാർട്ണർ, ശോഭ ലക്ഷ്വറി പാർട്ണർ, മഹാലക്ഷ്മി സിൽക്സ് േകാസ്റ്റ്യൂം പാർട്ണർ, ടാറ്റാ ടീ കണ്ണൻ ദേവൻ ക്ലാസിക് ബവ്റിജസ് പാർട്ണർ, റിലയൻസ് ട്രെൻഡ്സ് സ്ൈറ്റൽ പാർട്ട്ണർ, ബ്രാഹ്മിൻസ് ഗോ ഗ്രീൻ പാർട്ട്ണർ, ന്യൂ മോം വെൽനസ് പാർട്ണർ സ്ഥാനങ്ങൾ വഹിക്കുന്നു. ചന്ദ്രിക, എൻചാന്റർ, പോപ്പീസ്, സ്കോട്ട് വിൽസൺ, ഡബിൾ ഹോഴ്സ്, ഇൻഷേപ്പ്, നോർത്ത് റിപ്പബ്ലിക്, ഇൻഡ്രോയൽ, മെറി ബോയ്, ഗൾഫ് ഗേറ്റ്, എൻ സ്റ്റൈൽ, അമേരിക്കൻ ഇലക്ട്രോളിസിസ്, ബ്ലോസം, ചിക് കിങ് എന്നിവ സഹപ്രായോജകരും.

vanitha-film-award1.jpg.image.784.410

മറ്റ് അവാർഡുകൾ

മികച്ച തിരക്കഥാക‍ൃത്ത്– ദിലീഷ് നായർ–ശ്യാംപുഷ്കർ (മായാനദി)

മികച്ച സഹനടൻ–സുരാജ് വെഞ്ഞാറമൂട് (തൊണ്ടിമുതലും ദൃക്സാക്ഷിയും)     

മികച്ച സഹനടി– ശാന്തികൃഷ്ണ( ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള)

മികച്ച താരജോഡി– ആസിഫ്അലി– അപർണബാലമുരളി (സൺഡേ ഹോളിഡേ)

മികച്ച വില്ലൻ– വിജയരാഘവൻ (പുണ്യാളൻ അഗർബത്തീസ്, രാമലീല)

മികച്ച ഹാസ്യനടൻ– ഹരീഷ് പെരുമണ്ണ( ഗോദ, ഗൂഢാലോചന, രക്ഷാധികാരി ബൈജു, പുത്തൻപണം)

മികച്ച ഗായകൻ– വിജയ്‌ യേശുദാസ് (അത്തിമരക്കൊമ്പിലേ–മുന്തിരിവള്ളികൾ തളിർക്കുമ്പോൾ)

മികച്ച ഗായിക– ശ്വേത മോഹൻ (കണ്ണാ നീ ഉറങ്ങെടാ–ബാഹുബലി)

മികച്ച ഗാനരചയിതാവ്–ബി.കെ.ഹരിനാരായണൻ (കണ്ടിട്ടും കണ്ടിട്ടും– വില്ലൻ)

മികച്ച സംഗീത സംവിധായകൻ– ഷാൻ റഹ്മാൻ (ജിമിക്കിക്കമ്മൽ– വെളിപാടിന്റെ പുസ്തകം)

മികച്ച ക്യാമറാമാൻ– സാനു ജോൺ വർഗീസ് (ടേക്ക്ഓഫ്)

പുതുമുഖ സംവിധായകൻ– സൗബിൻ ഷാഹിർ (പറവ)

മികച്ച പുതുമുഖനടൻ– ശരത്കുമാർ (അങ്കമാലി ഡയറീസ്)

മികച്ച പുതുമുഖനടി– നിമിഷ സജയൻ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച കൊറിയോഗ്രഫർ– പ്രസന്ന മാസ്റ്റർ (ജിമിക്കിക്കമ്മൽ– വെളിപാടിന്റെ പുസ്തകം)

അവാർഡ് നിശയുടെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും സന്ദർശിക്കുക: www.vanitha.in