സദസിന്റെ കണ്ണുനനയിച്ച് വനിത ഫിലിം അവാര്‍ഡിലെ ഹാസ്യ നടനുള്ള പുരസ്‌കാര വിതരണം. മികച്ച കൊമേഡിയനായി തെരഞ്ഞെടുക്കപ്പെട്ട സൈജുകുറുപ്പ് പറഞ്ഞതു മുഴുവന്‍ അച്ഛനെ കുറിച്ചായിരുന്നു. സുരാജിനെ പോലെ കോമഡി ചെയ്യാനായിരുന്നു അച്ഛന്‍ ഉപദേശിച്ചത്. പക്ഷേ തന്റെ കോമഡി മാത്രം വര്‍ക് ഔട്ടായില്ല. ഒടുവില്‍ മികച്ച കൊമേഡിയനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അച്ഛന്‍ ആ സന്തോഷം കാണാന്‍ കൂടെയില്ല. സൈജു പുരസ്‌കാരം ആകാശത്തേക്കുയര്‍ത്തി അച്ഛനു വേണ്ടി അവാര്‍ഡ് ഡെഡിക്കേറ്റ് ചെയ്തപ്പോള്‍ ഏവരുടേയും മിഴികള്‍ ഈറനണിയുന്നുണ്ടായിരുന്നു.